Connect with us

കേരളം

പണമിടപാടിനെ ചൊല്ലി തർക്കം; കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച് തീ കൊളുത്തി; ഗുരുതരാവസ്ഥയില്‍

Published

on

കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച് തീ കൊളുത്തി. പ്രഭാകരപിള്ള, വിമല കുമാരി എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പെട്രോള്‍ ഒഴിച്ച പനപ്പാംകുന്ന് സ്വദേശി ശശിക്കും സാരമായി പൊള്ളലേറ്റു. പരിക്കേറ്റ മൂവരും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മടവൂര്‍ കൊച്ചാലംമൂടിലുള്ള പ്രഭാകരപിള്ളയുടെ വീട്ടിലേക്ക് ശശി ഒരു ക്യാനില്‍ പെട്രോളുമായി എത്തുകയായിരുന്നു. ഇയാളും വീട്ടുകാരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടാകുകയും കൈയില്‍ കരുതിയ പെട്രോള്‍ ദമ്പതികളുടെ മേലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. മൂവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

വിരമിച്ച സൈനികാനാണ് ശശി. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version