Connect with us

കേരളം

കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തിന് അനുമതി വേണം; ജീവനക്കാര്‍ക്ക് പുതിയ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Published

on

ജീവനക്കാര്‍ കലാ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതിവേണമെന്നും അതിനായുള്ള അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ്. സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരിശേധിച്ചാകണമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്കായി ധാരാളം അപേക്ഷകള്‍ ലഭിക്കുന്നുണ്ട്‌. ഈ അപേക്ഷകള്‍ യഥാവിധി പരിശോധിക്കാതെ വിവിധ ഓഫീസുകളില്‍ നിന്നും സമര്‍പ്പിക്കുന്നതിനാല്‍ പല അപേക്ഷകളും മടക്കിനല്‍കേണ്ട സാഹചര്യവും കാലതാമസവും നേരിടുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നിര്‍ദേശങ്ങള്‍ ഇങ്ങനെ:

അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അഡ്രസ് ചെയ്യേണ്ടതാണ്

അപേക്ഷയോടൊപ്പം പ്രത്യേകം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്

അപേക്ഷകള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖാന്തിരം മാത്രമെ സമര്‍പ്പിക്കാന്‍ പാടുള്ളു

അപേക്ഷ വിശദമായ പരിശോധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വ്യക്തമായ ശുപാര്‍ശ ചെയ്യേണ്ടതാണ്

കലാ- സാഹിത്യ- സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രവര്‍ത്തനമേഖല വ്യക്തമാക്കേണ്ടതാണ്

സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനള്ള അനുമതിക്കായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം ആയതിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതും സാഹിത്യ സൃഷ്ടി പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്

അനുമതി ലഭിച്ച ശേഷം മാത്രമെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധികരിക്കാന്‍ പാടുള്ളു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version