Connect with us

കേരളം

കോൺ​ഗ്രസ് നേതാവ് കെ എസ് ബി എ തങ്ങൾ അന്തരിച്ചു

Screenshot 2023 07 30 170530

പട്ടാമ്പി മുൻ നഗരസഭ ചെയർമാനും ഡി സി സി വൈസ് പ്രസിഡന്റും കോൺ​ഗ്രസ്സ് നേതാവുമായിരുന്ന കെ എസ് ബി എ തങ്ങൾ അന്തരിച്ചു.61 വയസ്സായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം രാത്രിയോടെ പട്ടാമ്പിയിലെ വസതിയിൽ എത്തിക്കും. നാളെ പട്ടാമ്പി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കം നടക്കുമെന്നാണ് വിവരം.

കെ എസ് ബി എ തങ്ങൾ എംഇഎസ് സംസ്ഥാന എക്സിക്യൂട്ട് കമ്മിറ്റി അംഗമാണ്. പട്ടാമ്പിയിലെ എംഇഎസ് സെൻട്രൽ സ്കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്. ദീർഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന തങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും നഗരസഭ ചെയർമാനും ആയിരുന്നിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തങ്ങളുടെ പേര് ഉയർന്നു കേട്ടിരുന്നുവെങ്കിലും പിന്നീട് മത്സരരംഗത്തേക്ക് വന്നില്ല. പരേതനായ കെ പി തങ്ങളുടെ പുത്രനും മുസ്ലിംലീഗ് നേതാവായിരുന്ന കെ ഇ തങ്ങളുടെ സഹോദരനുമാണ് കെ എസ് ബി എ തങ്ങൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം4 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം5 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം7 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം7 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം24 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version