Connect with us

കേരളം

കോൺഗ്രസ്സ് അയോധ്യ ചടങ്ങിൽ വിട്ടുനിൽക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ലെന്ന് വിശദീകരണം; വിമര്‍ശനവുമായി ബിജെപി

Untitled design 2024 01 11T085052.471

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി എഐസിസി നേതൃത്വം. കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം വിശദീകരിക്കുന്നു. കോൺഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണെന്നും സംസ്ഥാനങ്ങളിൽ പൂജകളിലോ ചടങ്ങുകളിലോ പാർട്ടി നേതാക്കൾ പങ്കുചേരുന്നത് എതിർക്കില്ല. അയോധ്യയിലെ ക്ഷേത്രത്തോട് എതിർപ്പില്ലെന്നും എഐസിസി നേതൃത്വം വിശദീകരിക്കുന്നു.

ആർഎസ്എസ് പരിപാടിയെ ആണ് എതിർക്കുന്നതെന്നാണ് കോൺഗ്രസ് വിശദീകരണം. തങ്ങളെ പോലെ ചടങ്ങിനെ എതിര്‍ക്കുന്ന ശങ്കരാചാര്യന്മാരും ഹിന്ദു വിരുദ്ധരാണോയെന്ന് ചോദിച്ച എഐസിസി നേതാക്കൾ പാർട്ടിയിൽ പരസ്യ തർക്കം വേണ്ടെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ ഗുജറാത്തിലെ പാര്‍ട്ടി നേതാവ് അർജുൻ മോദ്വാഡിയ പാർടി തീരുമാനം ചോദ്യം ചെയ്ത് പ്രസ്താവനയിറക്കി. കോൺഗ്രസിന് രാവണ മനോഭാവമെന്നാണ് ബിജെപി വിമര്‍ശനം.

പാര്‍ട്ടിയിൽ ദേശീയ തലത്തിൽ ഏറ്റവും സ്വാധീനമുള്ള രണ്ട് നേതാക്കൾ കെസി വേണുഗോപാലും ജയ്റാം രമേശുമാണ്. ഇവര്‍ രണ്ട് പേരുടെയും നിലാപാടാണ് അയോധ്യ ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. എന്നാൽ ഉചിതമായ സമയം കാത്തുനിന്ന കോൺഗ്രസിന് ശങ്കരാചാര്യന്മാരുടെ നിലപാട് സഹായമായി. ഇന്നലെ രാവിലെ മുതൽ ശങ്കരാചാര്യന്മാര്‍ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ബഹുമാനപൂര്‍വം അയോധ്യ ചടങ്ങിലേക്ക് ക്ഷണം നിരസിക്കുന്നുവെന്ന് രണ്ട് ഖണ്ഡികയും അഞ്ച് വരികളുമുള്ള വിശദീകരണ വാര്‍ത്താക്കുറിപ്പിൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി വ്യക്തമാക്കിയത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version