Connect with us

കേരളം

മൊഴി ചൊല്ലിയ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്ന്​ പരാതി; യുവതിയും കുഞ്ഞും ഭര്‍തൃ വീട്ടില്‍ താമസം തുടങ്ങി

WhatsApp Image 2021 07 03 at 8.56.15 PM

നഷ്​ടപരിഹാരം നല്‍കിയില്ലെന്ന്​ ആരോപിച്ച്‌​ യുവതിയും കുഞ്ഞും ഭര്‍തൃവീട്ടില്‍ താമസം തുടങ്ങി. തെരുവം പറമ്പിലെ കുഞ്ഞിപ്പിലാവുള്ളതില്‍ മൊയ്തുവിന്റെ ഭാര്യ എടച്ചേരി അമ്മായി മുക്കിലെ യുവതിയാണ് അഞ്ചു വയസ്സുള്ള കുഞ്ഞുമായി വെള്ളിയാഴ്ച രാവിലെ മുതല്‍ ഭര്‍തൃ വീട്ടില്‍ താമസം തുടങ്ങിയത്.

ഭര്‍തൃ വീട്ടുകാരുമായി പിണങ്ങി അഞ്ചുവര്‍ഷത്തിലധികമായി എടച്ചേരിയിലെ സ്വന്തം വീട്ടിലാണ് യുവതിയുടെതാമസം. ഇവരെ മൊഴിചൊല്ലിയതായി ഭര്‍തൃ വീട്ടുകാര്‍ പറയുന്നു. എന്നാല്‍ യുവതിയും വീട്ടുകാരും ഇതു നിഷധിക്കുകയാണ്.മൊഴിചൊല്ലിയ രേഖ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നു.

ഇതിനിടയില്‍ മസ്ക്കറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ വടകര കുടുംബ കോടതിയിലും കല്ലാച്ചി കോടതിയിലും ഇവര്‍ കേസ് നല്‍കി. 2019 ഡിസംബറില്‍ ഇരു കുടുംബവും കോടതി മുഖാന്തരം കേസ് ഒത്തു തീര്‍പ്പിലെത്തുകയും നാലു ലക്ഷത്തി അൻപതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ധാരണയാകുകയും ചെയ്തു.

എന്നാല്‍ യഥാസമയം നഷ്​ട പരിഹാരം നല്‍കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ചാണ് യുവതി ഇന്നലെ മകളെയും കൂട്ടി ഭര്‍തൃ വീട്ടില്‍ താമസം തുടങ്ങിയത്. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സാവകാശം ഉണ്ടായിരുന്നെന്നും കോവിഡ് വ്യാപനം വന്നതോടെ കോടതി പ്രവര്‍ത്തനം മുടങ്ങിയത് കാരണം തുക നല്‍കാന്‍ കഴിഞ്ഞില്ലെന്നും ഭര്‍തൃവീട്ടുകാര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version