Connect with us

കേരളം

‘രണ്ടില’ ചിഹ്നം അനുവദിച്ചു; പിന്നാലെ സിന്ധു മോള്‍ ജേക്കബിനെതിരെ പരാതി

sindhu 1

പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു മോള്‍ ജേക്കബിന് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബാണ് പരാതിയുമായി രംഗത്ത് എത്തിയത്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. സിപിഐഎം അംഗമായ സിന്ധു മോള്‍ക്ക് കേരളാ കോണ്‍ഗ്രസിന്റെ ചിഹ്നമായ രണ്ടില അനുവദിക്കരുതെന്നാണ് വാദം.

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിയായാണ് സിന്ധുമോള്‍ പിറവത്ത് മത്സരിക്കുന്നത്. നാമനിര്‍ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് പരാതി. സിപിഐഎം അംഗമായ സിന്ധു മോള്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നതിന് എതിരെ പ്രാദേശിക സിപിഐഎം നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ സിപിഐഎം ജില്ലാ നേതൃത്വം ഇത് തള്ളി രംഗത്തെത്തിയിരുന്നു.

സ്ഥാ​നാ​ര്‍​ത്ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ സി​ന്ധു​വി​നെ പ്രാ​ദേ​ശി​ക സി​പി​എം നേ​തൃ​ത്വം പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. ഉഴവൂർ ലോക്കൽ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. പാർട്ടിയോട് ആലോചിക്കാതെയാണ് സിന്ധു മോൾ ജേക്കബ് പിറവത്ത് കേരള കോൺഗ്രസ് എം സ്ഥാനാർഥിയായതെന്നായിരുന്നു ഉഴവൂർ ലോക്കൽ കമ്മിറ്റിയുടെ വാദം. സിപിഎം ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധു മോൾ ജേക്കബ്.

എ​ന്നാ​ല്‍ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി​യെ കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി.​എ​ന്‍.​വാ​സ​വ​ന്‍ ത​ള്ളി​പ്പ​റ​ഞ്ഞ​തും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. സി​ന്ധു​വി​ന് സ്ഥാ​നാ​ര്‍ത്ഥി​ത്വം ന​ല്‍​കി​യ​ത് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലും ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പി​റ​വം പേ​യ്മെ​ന്‍റ് സീ​റ്റാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജി​ല്‍​സ് പെ​രി​യ​പു​റം ആ​രോ​പി​ച്ചി​രു​ന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version