Connect with us

ആരോഗ്യം

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; ഇനിമുതല്‍ പ്രധാന അവസരങ്ങളില്‍ മാത്രമായി ചുരുക്കുന്നു

Published

on

കോവിഡ് കാലത്ത് ജനങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനം ഇനി ചുരുക്കും. കഴിഞ്ഞ രണ്ടരമാസത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരുന്ന പ്രതിദിന പത്രസമ്മേളനം ഇനി ചുരുക്കും. ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍വരുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ദിനംപ്രതിയുള്ള പത്രസമ്മേളനത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തല്‍.


പ്രധാനപ്പെട്ട പ്രഖ്യപാനങ്ങള്‍ നടത്താനുള്ളപ്പോഴോ അതല്ലെങ്കില്‍ ഇടവിട്ടുള്ള ദിവസങ്ങളിലോ മന്ത്രിസഭായോഗം നടക്കുന്ന ബുധനാഴ്ചകളിലോ പത്രസമ്മേളനം മതിയെന്നാണ് തീരുമാനം. കഴിഞ്ഞ രണ്ടുദിവസങ്ങളിലും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണവിധേയമായ ഘട്ടത്തില്‍ പത്രസമ്മേളനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് പുനരാരംഭിച്ചു.
സ്പ്രിംഗ്ലര്‍ ഡേറ്റാ വിവാദം പോലെയുള്ള വിഷയങ്ങളില്‍നിന്ന് ഒളിച്ചോടാനാണ് പത്രസമ്മേളനം ഉപേക്ഷിച്ചതെന്ന് അന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പ്രവാസികള്‍ കൂടുതലായി നാട്ടില്‍ എത്തുന്നതോടെ ജൂലായ് പകുതിവരെ രോഗവ്യാപനത്തോത് ഉയരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം23 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version