Connect with us

കേരളം

സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച മാരക വൈറസ് കണ്ടെത്തി; നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി

Published

on

WhatsApp Image 2021 04 26 at 5.37.59 PM

സംസ്ഥാനത്ത് ജനിതകവ്യതിയാനം വന്ന വൈറസ് പല ഇടങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം മേഖലകൾ അടച്ചിടേണ്ടി വന്നു. ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. വാരാന്ത്യ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങളോട് ജനങ്ങൾ നന്നായി സഹകരിച്ചു. ഈ നിയന്ത്രണം തുടരും. അവശ്യസർവീസുകൾ മാത്രമേ അന്നുണ്ടാകൂ. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ ശനിയാഴ്ച അവധിയാകും. ഒന്നരവർഷമായി നമ്മൾ കൊവിഡിനൊപ്പം ജീവിക്കുന്നു. ഇത് തുടരേണ്ടി വരും. ഈ പ്രതിസന്ധിയെ യോജിച്ച് നേരിടണം. ആദ്യഘട്ടത്തിൽ സർക്കാരും പ്രതിപക്ഷപാർട്ടികളും ജനവും ഒന്നിച്ച് കൊവിഡിനെ നേരിട്ടതിനാൽ രോഗവ്യാപനവും മരണവും നമുക്ക് കുറയ്ക്കാനായി. പ്രാദേശിക തെരഞ്ഞെടുപ്പ് കാലത്ത് ടിപിആർ 11% ആയിരുന്നു.

അതിവേഗം പടരുന്ന വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദവും മാരകമായ സൗത്താഫ്രിക്കൻ വകഭേദവും കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കണ്ടെത്തിയത് വടക്കൻ ജില്ലകളിലാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കിയേ തീരൂ. നാം അതീവജാഗ്രത പുലർത്തണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി. ഹോസ്റ്റലുകളിൽ കർശനനിയന്ത്രണമാണ്. കൊവിഡ് ചട്ടം പാലിക്കാത്ത മാർക്കറ്റുകളും മാളുകളും പൂർണമായും അടയ്ക്കും. കൊവിഡ് വ്യാപനത്തോത് അനുസരിച്ച് ഈ അടച്ചിടൽ കൂടുതൽ ദിവസത്തേക്ക് വേണമെങ്കിൽ അത് തുടരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ വാരാന്ത്യത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങൾ നന്നായി സഹകരിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.വാരാന്ത്യ ലോക്ക് ഡൗണിൽ അത്യാവശ്യ സർവീസുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വോട്ടെണ്ണൽ നടക്കുന്ന മെയ് 2-നും അടുത്ത ദിവസങ്ങളിലും വേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തില്‍ ചർച്ച നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആഹ്ളാദപ്രകടനങ്ങൾ പൂർണമായും ഒഴിവാക്കണം. ബന്ധപ്പെട്ടവർ മാത്രം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പോയാൽ മതി. പൊതുജനം വേണ്ട. വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ, കൗണ്ടിംഗ് ഏജന്‍റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാകൂ. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമേ, വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടക്കാവൂ. ഉദ്യോഗസ്ഥർക്ക് അടക്കം ഈ നിബന്ധന ബാധകമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version