Connect with us

കേരളം

എ ഐ ക്യാമറകള്‍; നിയമലംഘനത്തിനു ഒരുമാസം പിഴയില്ല

Published

on

എ ഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാലും അടുത്ത മാസം 19 വരെ പിഴ ഈടാക്കില്ല. മെയ് 20 മുതലാകും നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങുകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മെയ് 19 വരെ ബോധവത്ക്കരണ മാസമായിരിക്കുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.

വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്. അടുത്ത മാസം മുതല്‍ ആര്‍സി ബുക്കും ഡിജിറ്റലായി മാറും. ആവര്‍ത്തിക്കുന്ന ഓരോ നിയമലംഘനങ്ങള്‍ക്കും പ്രത്യേക പിഴ ഈടാക്കുന്ന കര്‍ശന നിരീക്ഷണത്തിലേക്ക് കൂടിയാണ് സംസ്ഥാനം കടക്കുന്നത്.

സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള ക്യാമറകള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അല്‍പ സമയം മുന്‍പ് സ്വിച്ച് ഓണ്‍ ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള ഔദ്യോഗികമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങളില്‍ നിരത്തില്‍ ജീവന്‍ പൊലിയാതിരിക്കാനാണ് പുതിയ പദ്ധതിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സുഗമമായ സഞ്ചാരം ഉറപ്പാക്കാനും നിയമ ലംഘനങ്ങള്‍ കണ്ടെത്താനുമാണ് എ ഐ കാമറ സ്ഥാപിക്കുന്നത്.

വാഹനം തടഞ്ഞു നിര്‍ത്തിയുള്ള പരിശോധന വലിയൊരു അളവില്‍ ഒഴിവാക്കാനാകും. മറ്റു റോഡുകളിലും ഇത് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമം പാലിക്കാന്‍ ഉള്ളതാണെന്ന ഉത്തമബോധം ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനങ്ങള്‍ക്ക് ഈടാക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version