Connect with us

കേരളം

ഇരട്ടവോട്ട് ; പ്രതിപക്ഷ നേതാവിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Published

on

cm pinarayi vijayan jpg 710x400xt 1 jpg 710x400xt

ഇരട്ടവോട്ട് സംബന്ധിച്ച ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവിനെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ വിവരശേഖരണം ശരിയായ മാർ​ഗത്തിലൂടെയാണോ എന്ന് പരിശോധിക്കണം. ഒറ്റ ഇരട്ട വോട്ട് പോലും ഉണ്ടാകരുത്. ഇലക്ഷൻ കമ്മീഷൻ ഇതിന് ജാ​ഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരട്ടവോട്ടിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തെ അപമാനിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ത്രിപുരയിലെ അട്ടിമറി കേരളത്തിലും ആവർത്തിക്കുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവന ​ഗൗരവതരമെന്ന് മുഖ്യമന്ത്രി. കേരളത്തിൽ ഒരു സീറ്റിൽ പോലും വിജയസാധ്യത ഉറപ്പിക്കാൻ പറ്റാത്ത പാർട്ടിയാണ് ബിജെപി. എന്നിട്ടും ബിജെപി നേതാക്കൾ ഇത്തരം ഭീഷണി മുഴക്കുന്നത് എന്ത് ഉദ്ദേശത്തിലാണെന്നത് ​ഗൗരവമുള്ള കാര്യമാണ്.

അട്ടിമറി നടത്തിക്കളയാം എന്ന് കരുതിയാണ് പുറപ്പാടെങ്കിൽ സംഘപരിവാർ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നൽകും. ആർഎസ്എസിന്റെ വർ​ഗീയ നീക്കങ്ങൾക്ക് വളർന്ന് പൊങ്ങാൻ പറ്റിയ ഇടമല്ല കേരളം. അത് ഈ തെരഞ്ഞെടുപ്പ് ആവർത്തിച്ച് വ്യക്തമാക്കും. ത്രിപുരയിൽ കോൺ​ഗ്രസിനെ അപ്പാടെ വിഴുങ്ങിയാണ് ബിജെപി ജയിച്ച് കേറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി.കുറച്ച് ദിവസമായി രോ​ഗികൾ കുറയുന്നില്ല. രോ​ഗവ്യാപനമുണ്ടാകാൻ സാധ്യതയെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് രോ​ഗികൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോ​ഗ്യ വിദ​ഗ്ധരും രംഗത്ത് എത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version