Connect with us

കേരളം

വികസന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമെന്ന് മുഖ്യമന്ത്രി

Published

on

MODI pinarayi

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാ​ഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജലഗതാഗതം കേരളത്തില്‍ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു. കേരളത്തിലെ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ജലഗതാഗതം കേരളത്തില്‍ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചു..

കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ ​ഗെയില്‍ പൈപ്പ് ലൈന്‍ മുടങ്ങി കിടക്കുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആ പദ്ധതി പൂര്‍ത്തിയായ കാര്യം ഇക്കുറി ഞാന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അദ്ദേഹം അഭിനന്ദനം അറിയിച്ചു. കേരളത്തില്‍ അധികാര തുട‍ര്‍ച്ച നേടിയ എല്‍ഡിഎഫ് സ‍ര്‍ക്കാരിനെ അദ്ദേഹം അനുമോദിച്ചു. കേരളത്തിന്‍്റെ വികസനത്തിനായി എന്ത് സഹായവും നല്‍കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. വികസനകാര്യങ്ങളില്‍ ഏകതാ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിന്‍്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.

കേരളത്തിന്‍്റെ സുപ്രധാനമായ വികസന പദ്ധതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സില്‍വര്‍ ലൈന്‍ സെമി ഹൈ സ്പീഡ് റെയില്‍വേ പദ്ധതിയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ വിശദമായി അതേക്കുറിച്ച്‌ അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും വിശദമായി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. സംസ്ഥാനം സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച്‌ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സ്തംഭാനവസ്ഥയും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ മാസം അറുപത് ലക്ഷം ഡോസ് വാക്സീന്‍ ആവശ്യമുണ്ടെന്ന കാര്യവും അദ്ദേഹത്തെ അറിയിച്ചു. ഇതേക്കാര്യം നേരത്തെയും ആരോ​ഗ്യമന്ത്രാലയത്തെ അറിയിച്ചതാണ്. ഈ മാസം മാത്രം 25 ലക്ഷം ഡോസ് വാക്സീന്‍ സെക്കന്‍ഡ് ഡോസ് മാത്രമായി നല്‍കേണ്ടതുണ്ട്.

18 വയസിന് മുകളില്‍ പ്രായമുള്ള 44 ശതമാനം പേ‍ര്‍ക്ക് ആദ്യ ഡോസ് വാക്സീന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. അതുവഴി മാത്രമേ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാവൂ. ഇതോടൊപ്പം കേരളത്തിന്‍്റെ ദീ‍ര്‍ഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എയിംസ് കേരളത്തിന് വേണമെന്ന ദീര്‍ഘകാല ആവശ്യം ഒരുവട്ടം കൂടി അദ്ദേഹത്തിന്‍്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായത്. കേരളത്തിലെ പ്രായാധിക്യമുള്ളവരുടെ എണ്ണ കൂടുതലും പകര്‍ച്ച വ്യാധികള്‍ പല​ഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോ​ഗ്യമേഖലയുടെ കൂടുതല്‍ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ആരോ​ഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച്‌ അദ്ദേഹം പ്രത്യേകം തന്നെ എടുത്തു പറഞ്ഞു. ആ നിലയിലെ ശാക്തീകരണത്തിന് എയിംസ് കൂടി അനിവാര്യമാണെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ഇതോടൊപ്പം കൊവിഡ് മൂലമുണ്ടായ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വലിയ തോതില്‍ സഹായം വേണമെന്നും അദ്ദേഹത്തെ അറിയിച്ചു.

4500 കോടിയുടെ ജിഎസ്ടി കോംപന്‍സേഷന്‍ അടക്കം സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിന്‍്റെ വിതരണം ത്വരിതപ്പെടുത്താനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. അങ്കമാലി – ശബരി റെയില്‍പാത പദ്ധതി നടപ്പാക്കാന്‍ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടതാണ്. 2815 കോടി രൂപയാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ഇതിന്‍്റെ എണ്‍പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. വേ​ഗത്തില്‍ തന്നെ ആ പദ്ധതി ആരംഭിക്കണമെന്നും പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ ഏറ്റവും കൂടുതര്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ ഒരു വിമാനത്താവളം വരേണ്ടതിന്‍്റെ ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ആ വിമാനത്താവള പദ്ധതിക്ക് പെട്ടെന്ന് തന്നെ അം​ഗീകാരം നല്‍കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.തലശ്ശേരി – മൈസൂര്‍ റെയില്‍വേ പദ്ധതിയുടെ ​ഗുണഫലങ്ങളും ആ പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ നടപടി വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശ വിമാന സര്‍വ്വീസ് ഉറപ്പാക്കണം. ഇതിനായി കണ്ണൂരിനെആസിയാന്‍ ഓപ്പണ്‍സ്കൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള തടസം നീക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 4673 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

നെഹ്റു സ്റ്റേഡിയും മുതല്‍ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട നിര്‍മ്മാണത്തിനുള്ള അനുമതി ഉടന്‍ തന്നെ നല്‍കാമെന്ന് കേന്ദ്ര ന​ഗരവികസനവകുപ്പ് മന്ത്രി ഹര്‍കിഷന്‍ സിം​ഗ് പുരി അറിയിച്ചു. 11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാം ഘട്ടത്തില്‍ 11 സ്റ്റേഷനുകളാണുള്ളത്. പ്രാരംഭ നടപടിയായി 260 കോടി കേരള സര്‍ക്കാര്‍ പദ്ധതിക്ക് മാറ്റി വച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം7 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം8 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം9 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം10 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം11 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം12 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം13 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version