Connect with us

കേരളം

തലസ്ഥാനത്ത് സംഘർഷം; പെൺകുട്ടികളെയടക്കം പൊലീസ് വളഞ്ഞിട്ട് തല്ലി

Published

on

ksu1

നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു.

കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പടെയുള്ള പ്രവർത്തകരാണ് മാർച്ചിനെത്തിയത്. പെൺകുട്ടികളെയടക്കം പൊലീസ് വളഞ്ഞിട്ട് തല്ലി. പെൺകുട്ടികളടക്കം നിരവധിപ്പേർക്ക് പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റു. മാർച്ച് അക്രമാസക്തമായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്ക് എത്തിയതോടെ സ്ഥലം കൂടുതൽ സംഘർഷഭരിതമായി. പരസ്പ്പരമുണ്ടായ ഏറ്റുമുട്ടലിൽ പൊലീസിനും പരിക്കേറ്റു. കെ എസ് യു പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ് ഇപ്പോൾ.

കെ.പി.സി.സി അധ്യക്ഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതേമാടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസിനു നേര്‍ക്ക് കസേരയും കല്ലുകളും വലിച്ചെറിഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. കന്റോണ്‍മെന്റ്് ഗേറ്റിനു സമീപവും അമ്പത് മീറ്റര്‍ അകലെയുമാണ് സംഘര്‍ഷം നടന്നത്. ലാസ്റ്റ്‌ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപ്പന്തലിന് സമീപമാണ് സംഘര്‍ഷം നടന്നത്. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ വനിതാ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. ഇവരെ വനിതാ പോലീസിനെ ഉപയോഗിച്ച് നേരിടുകയാണ്. മതിലില്‍ കയറിയ വനിതകളെ പോലീസ് തള്ളിയിറക്കി.

പൊലിസിനും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കാക്കിക്കുള്ളില്‍ കയറിക്കൂടിയ ശിവരഞ്ജിത്തുമാരും ഡി.വൈ.എഫ്.ഐക്കാരുമാണ് ഗുണ്ടാവിളയാട്ടം നടത്തുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. സമരത്തെ ചോരയില്‍മുക്കി കൊല്ലാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് തുടര്‍ന്ന് കെ.എം അഭിജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തല്ലിക്കൊന്നാലും തല്ലിചതച്ചാലും പിന്‍മാറില്ലെന്നും കേരളത്തിലെ യുവജനങ്ങള്‍ക്കു നീതി ലഭിക്കുംവരും സമരം തുടരുമെന്നും കെ.എ അഭിജിത്ത് പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാര്‍ച്ച് നടത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version