Connect with us

കേരളം

സാങ്കേതിക സര്‍വകലാശാല വി.സിയുടെ താത്കാലിക ചുമതല സിസാ തോമസിന്

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല ഡോ. സിസാ തോമസിന്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറാണ് സിസാ തോമസ്. ഡോ എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ രാജ്ഭവന്‍ തള്ളിയതിനെത്തുടര്‍ന്നാണ് ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്‍കിയത്. നിലവില്‍ വഹിക്കുന്ന പദവിക്കൊപ്പം അധികമായാണ് വിസിയുടെ താത്ക്കാലിക ചുമതല കൂടി സിസാ തോമസിന് നല്‍കിയിരിക്കുന്നത്.

എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കുറച്ച് നാളായി വൈസ് ചാന്‍സലര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റല്‍ സര്‍വകലാശാല വിസിയുടെ പേരാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ ഡിജിറ്റല്‍ സര്‍വകലാശാല വി സിക്ക് സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നല്‍കിയത്. സാങ്കേതിക സര്‍വകലാശാലയുടെ ഡയറക്ടറുടെ താത്ക്കാലിക ചുമതലയും കഴിഞ്ഞ മൂന്ന് മാസമായി സിസാ തോമസിനായിരുന്നു. ഇതിന് പിന്നാലെയാണ് വി സിയായും സിസാ തോമസിനെ തീരുമാനിച്ച് രാജ് ഭവന്‍ ഉത്തരവിറക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version