Connect with us

കേരളം

സിവില്‍ സര്‍വീസ് പരീക്ഷ കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി, ക്രമീകരണങ്ങള്‍ ഇങ്ങനെ

KSRTc

സിവില്‍ സര്‍വീസ് പരീക്ഷ കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. പരീക്ഷ ദിവസവും അതിന്റെ തലേദിവസവും പരീക്ഷാകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും.

യാത്രക്കാരുടെ അമിത തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ പരീക്ഷ സെന്ററുകളിലേക്കും ആവശ്യമായ സര്‍വീസുകള്‍ നടത്താന്‍ ബന്ധപ്പെട്ട യൂണിറ്റ് അധികാരികള്‍ക്ക് സിഎംഡി നിര്‍ദ്ദേശം നല്‍കി. ബോണ്ട് സര്‍വീസുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നതിന് വേണ്ടി മുന്‍കൂട്ടി റിസര്‍വേഷന്‍ സൗകര്യം ബന്ധപ്പെട്ട യൂണിറ്റ് അധികാരികള്‍ ഏര്‍പ്പെടുത്തും.

എല്ലാ ജനറല്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍മാരും സര്‍പ്രൈസ് സ്‌ക്വാഡ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരും അന്നേദിവസം കാര്യക്ഷമമായി ബസ് പരിശോധന നടത്തുകയും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ യൂണിറ്റ് അധികാരികള്‍ ഷെഡ്യൂള്‍ ക്രമീകരിച്ച് അയക്കുകയും ചെയ്യും.

ഈ ദിവസങ്ങളില്‍ യൂണിറ്റ് അധികാരികള്‍ യൂണിറ്റ് കേന്ദ്രീകരിച്ച് സര്‍വീസ് ഓപ്പറേഷന് മേല്‍നോട്ടം വഹിക്കും. ബന്ധപ്പെട്ട സോണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ സര്‍വീസ് ഓപ്പറേറ്റ് മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുമെന്നും കെഎസ്ആര്‍ടിസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version