Connect with us

കേരളം

കിഴക്കമ്പലത്ത് പട്ടാളമിറങ്ങി; സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പൊലീസും

Published

on

164

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കിഴക്കമ്പലത്ത് സുരക്ഷയൊരുക്കാൻ സിഐഎസ്എഫ് (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) എത്തി. സിഐഎസ്എഫും പൊലീസും സംയുക്ത മാര്‍ച്ച് നടത്തി. ജനങ്ങളില്‍ സുരക്ഷാ ബോധവല്‍ക്കരണം നല്‍കുന്നതിന്‍റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്‌പി എന്‍ആര്‍ ജയരാജ്, സിഐഎസ്എഫ് അസിസ്റ്റന്‍റ് കമാണ്ടന്‍റ് വികാസ്, ഇന്‍സ്‌പെക്ടര്‍ വിശ്വജിത് സര്‍ക്കാര്‍ തുടങ്ങിയവര്‍ മാർച്ചിന് നേതൃത്വം നല്‍കി.

സിഐഎസ്എഫിന്‍റെ ഒരു കമ്പനിയും അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരും മാര്‍ച്ചില്‍ പങ്കെടുത്തു. അന്ന ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് കിഴക്കമ്പലം സെന്‍റ് ജോസഫ് സ്‌കൂളില്‍ സമാപിച്ചു. കുന്നത്തുനാട്ടില്‍ തെരഞ്ഞടുപ്പ് സുരക്ഷയൊരുക്കാന്‍ കഴിഞ്ഞ ദിവസമാണ് 90 പേരടങ്ങുന്ന ബറ്റാലിയന്‍ കിഴക്കമ്പലത്ത് എത്തിയത്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുണ്ടായ സംഘര്‍ഷങ്ങള്‍ മുന്നില്‍ കണ്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ കുന്നത്തുനാട്ടിലേയ്ക്ക് കേന്ദ്ര സേനയെ നിയോഗിച്ചത്.

കുന്നത്തുനാട് പൊലീസിന് കീഴിലാകും സേനയുടെ പ്രവര്‍ത്തനം. ചതുഷ്‌കോണ മത്സരം ശക്തമാകാനിടയുള്ള സംസ്ഥാനത്തെ അപൂര്‍വം നിയോജക മണ്ഡലങ്ങളിലൊന്നാണ് കുന്നത്തുനാട്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളെ കൂടാതെ ട്വന്‍റി ട്വന്‍റിയും മത്സര രംഗത്തേയ്ക്ക് എത്തുന്ന ഇവിടെ പ്രവചനാതീതമായ മത്സരമാണ് നടക്കുക. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട്ടില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുക്കുകയും വോട്ടര്‍മാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെയാണ് കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version