Connect with us

കേരളം

ആറ്റുകാൽ പൊങ്കാലക്ക് സൗകര്യമൊരുക്കാൻ ആരാധനാ സമയം മാറ്റി ക്രിസ്ത്യൻ പളളികള്‍

Published

on

Ponkala Christian churches.jpg

ആറ്റുകാൽ പൊങ്കാല ദിവസം മതമൈത്രിയുടെ വലിയ അധ്യായം കുറിയ്ക്കാനൊരുങ്ങി തലസ്ഥാനത്തെ ക്രിസ്ത്യൻ പളളികള്‍. ഇത്തവണ പൊങ്കാല ഞായറാഴ്ചയായതിനാൽ കുർബാനയുടെ സമയം മാറ്റിയാണ് മാതൃകയാകുന്നത്‌. പൊങ്കാല പ്രമാണിച്ച് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിനമായ ഞായറാഴ്ച, പ്രാര്‍ഥനയുടെ സമയം മാറ്റിയിരിക്കുകയാണ് തിരുവനന്തപുരം നഗരത്തിലെ ക്രിസ്ത്യന്‍ പളളികള്‍.

ആരാധനാ സമയം മാറ്റി ആദ്യം മാതൃകയായത് പാളയം സിഎസ്‌ഐ ചർച്ച് ആണ്, പിന്നാലെ പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ദേവാലയവും രംഗത്തെത്തി. പള്ളിയിലും പൊങ്കാലയ്ക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കും. ആറ്റുകാല്‍ പൊങ്കാല ദിനമായ ഞായറാഴ്ച ദേവാലയങ്ങളുടെ പരിസരത്തും പൊങ്കാല അടുപ്പുകള്‍ നിരക്കും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ പളളിയില്‍ രാവിലെ 10 നും ഉച്ചയ്ക്ക് മൂന്നരയ്ക്കുമുളള കുര്‍ബാനയും വേദപാഠവും ഒഴിവാക്കി.

രാവിലെ ആറു മണിക്കും ഏഴേകാലിനും ഒന്‍പതേമുക്കാലിനുമുളള ആരാധനാ സമയം മാറ്റി വൈകിട്ട് പൊതു ആരാധന നടത്തും. പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ കത്തീഡ്രലില്‍ ഞായറാഴ്ച ആരാധന ശനിയാഴ്ച വൈകിട്ട് നടത്തും. പാളയം സമാധാന രാജ്ഞി ബസലിക്കയില്‍ രാവിലത്തെ കുര്‍ബാന വൈകിട്ട് അഞ്ചുമണിയിലേയ്ക്കാണ് മാറ്റിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം20 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം3 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version