Connect with us

കേരളം

കളിക്കുന്നതിനിടെ ബീച്ചിലെ തിരയിൽ കാണാതായ കുട്ടികളെ കണ്ടെത്താനായില്ല, ഡ്രോണുപയോഗിച്ചും തെരച്ചിൽ നടത്തും

കോഴിക്കോട് : കോഴിക്കോട് ബീച്ചിൽ തിരയിൽ അകപ്പെട്ട് കാണാതായ രണ്ട് കുട്ടികൾക്കായുള്ള തെരച്ചിൽ തുടരുന്നു. കുട്ടികളെ കണ്ടെത്താനായി ഡ്രോൺ വഴിയുള്ള തെരച്ചിൽ നടത്തുമെന്ന് സ്ഥലത്തെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. സുരക്ഷാ ബോർഡുകൾ സ്ഥാപിച്ചിട്ടും ആളുകളത് കാര്യമായെടുക്കുന്നില്ലെന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്. ആളുകൾക്ക് കടലിലേക്കിറങ്ങാനാകാത്ത വിധം വേലി കെട്ടുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

കോഴിക്കോട് ഒളവണ്ണ സ്വദേശികളായ ആദിൻ ഹസൻ, മുഹമ്മദ് ആദിൽ എന്നിവരാണ് രാവിലെ എട്ടുമണിയോടെ കളിക്കുന്നതിനിടെ, കടലിലകപ്പെട്ടത്. ബീച്ചിന് സമീപം ഫുട്ബോൾ കളിക്കുന്നതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. പന്ത് കളിക്കുന്നതിനിടെ കുട്ടികളിലൊരാൾ കടലിൽ പന്തെടുക്കാൻ പോയതായിരുന്നു. എന്നാൽ അടിയൊഴുക്കുള്ള സമയമായതിനാൽ ആദിൽ കടലിൽ അകപ്പെട്ടു. അപകടം കണ്ടു നിന്ന സുഹൃത്ത് ആദിലിനെ രക്ഷിക്കാനായി പിന്നാലെ കടലിലേക്ക് പോയി. രണ്ട് പേരെയും കാണാതാവുകയായിരുന്നു. കൂടെയുളളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മത്സ്യത്തൊഴിലാളികുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി. പൊലീസ് സംഘവും സ്ഥലത്തുണ്ട്. അടിയൊഴുക്ക് ശക്തമായതിനാൽ തെരച്ചിൽ ദുഷ്കരമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version