Connect with us

കേരളം

അനുപമയുടെ കുഞ്ഞിനെ 5 ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണമെന്ന് CWC ഉത്തരവ്

Published

on

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണമെന്ന് ഉത്തരവ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് ഇന്നലെ രാത്രി ഉത്തരവിറക്കിയത്. ശിശു ക്ഷേമ സമിതിക്ക് ഉത്തരവ് കൈമാറി.

നിലവിൽ ആന്ധ്രയിൽ ദമ്പതികളുടെ ഫോസ്റ്റർ കെയറിലാണ് കുട്ടി. കുട്ടിയെ നാട്ടിലെത്തിച്ചാൽ മാത്രമേ ഡിഎൻഎ പരിശോധന അടക്കം നടത്താൻ സാധിക്കൂ. ഈ സാഹചര്യത്തിലാണ് കുട്ടിയെ തിരികെ എത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവിറക്കിയത്. സിഡബ്ല്യൂസിയുടെ ഉത്തരവ് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി.

ശനിയാഴ്ച കേസ് കുടുംബ കോടതി പരി​ഗണിക്കാനിരിക്കെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നീക്കം. കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തി റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ ഇന്ന് 11 മണിക്ക് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുമ്പാകെ അനുപമ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സമരം തുടരാനാണ് അനുപമയുടെ തീരുമാനം. കുഞ്ഞിന്റെ കാര്യത്തിൽ വ്യക്തമായ ഉറപ്പ് കിട്ടും വരെ സമരം തുടരുമെന്ന് അനുപമ പറയുന്നു.

ദത്ത് വിവാദത്തിൽ ഒത്തുകളി സംശയിക്കുന്നതായി അനുപമ ആരോപണം ഉന്നയിച്ചിരുന്നു. ശിശുക്ഷേമ സമിതിയും ചൈൽഡ്​ വെൽഫെയർ കമ്മിറ്റിയും (സിഡബ്ല്യൂസി) പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടെയും വാദങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കുടുംബകോടതി നിർദേശപ്രകാരമുള്ള നടപടികൾക്കായി സിഡബ്ല്യൂസിക്ക് മുമ്പാകെ ഹാജരായതിന് ശേഷമായിരുന്നു അനുപമയുടെ പ്രതികരണം​.

ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാ​ന്റെ മാത്രം തെറ്റെന്ന നിലയിലാണ് സിഡബ്ല്യൂസിയുടെ നിലപാട്. ഇത് പൂർണമായി അംഗീകരിക്കാനാകില്ല. സിഡബ്ല്യൂസിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡിഎൻഎ നടപടികൾ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും അനുപമ പറഞ്ഞിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം15 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം16 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം17 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം18 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം18 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version