Connect with us

കേരളം

ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിൽ; വിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

1604494864 106705174 RAMESHCHENNITHALA 1

ചെന്നിത്തലക്ക് എതിരെ വിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ ആകില്ല. ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനം ഉന്നയിച്ചു.

പിഴവ് തിരുത്താൻ ഉള്ള അവസരം ചെന്നിത്തല ഉപയോഗിച്ചില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ ചൂണ്ടി കാണിച്ചില്ലെന്നും റിപ്പോർട്ട്. അതേസമയം നിയമയഭ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നൽകി.

ഒരു പൗരന്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളു എന്ന് കമ്മീഷന്‍ ഉറപ്പാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. ഇതിനായി സ്വീകരിക്കുന്ന നടപടികള്‍ കമ്മീഷന്‍ നാളെ അറിയിക്കണം. വോട്ടര്‍ പട്ടികയില്‍ വ്യാജ – ഇരട്ട വോട്ടുകള്‍ കടന്നു കൂടിയത് ഗൗരവമുള്ള വിഷയമാണെന്നും പൗരന്റെ അവകാശത്തെ ബാധിക്കുന്ന താണെന്നും കോടതി ചൂണ്ടിക്കാട്ടി.

വ്യാജ – ഇരട്ട വോട്ടുകള്‍ കണ്ടെത്താന്‍ നടപടി സ്വീകരിച്ചതായും ഇത്തരം വോട്ടുകള്‍ രേഖപ്പെടുത്താന്‍ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.ക്രമക്കേട് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version