Connect with us

കേരളം

ഇ ഡിയെ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; സംസ്ഥാന പൊലീസിന് മേല്‍ ഉള്‍പ്പെടെ വിവരശേഖരണാധികാരം

Published

on

സംസ്ഥാന പൊലീസിന് മേല്‍ വിവരശേഖരണാധികാരം നല്‍കുന്നത് ഉള്‍പ്പെടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങള്‍ വിപുലമാക്കി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണം വെളുപ്പിക്കല്‍ ചട്ടങ്ങള്‍ ഭേഭഗതി ചെയ്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇ ഡിക്ക് കൂടുതല്‍ അധികാരം നല്‍കുന്നത്. പുതിയ ഭേദഗതി അനുസരിച്ച് 15 മന്ത്രാലയങ്ങളില്‍ നിന്ന് വിവരശേഖരണം നടത്താന്‍ ഇ ഡിക്ക് അധികാരമുണ്ട്.

വിദേശകാര്യമന്ത്രാലയം , നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ്, മിലിട്ടറി ഇന്റലിജന്‍സ് ഗ്രിഡ് മുതലായവയില്‍ നിന്നുള്‍പ്പെടെ ഇ ഡിക്ക് വിവരങ്ങള്‍ ശേഖരിക്കാം. എന്‍.ഐ.എയ്ക്ക് മേലും ഇ ഡിക്ക് വിവരശേഖരണാധികാരം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സെക്ഷന്‍ 66 ല്‍ പ്രതിപാദിക്കുന്ന കുറ്റക്യത്യങ്ങള്‍ നടന്നതായി സംശയമുണ്ടായാല്‍ വിവരം ഇ.ഡിയെ അറിയിക്കണമെന്നാണ് നിര്‍ദേശം.

മുന്‍പ് എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്ന് വിവരങ്ങള്‍ക്കായി ഇ ഡി അഭ്യര്‍ത്ഥിക്കുകയായിരുന്നെങ്കില്‍, പുതിയ ഭേദഗതി പ്രകാരം ഏജന്‍സികളില്‍ നിന്നും സംസ്ഥാന പൊലീസില്‍ നിന്നും നിര്‍ദേശക സ്വഭാവത്തില്‍ ഇ ഡിക്ക് വിവരങ്ങള്‍ ആവശ്യപ്പെടാം. സ്വത്ത് തിരയാനും കണ്ടുകെട്ടാനും അധികാരം നല്‍കുന്ന നിയമമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ( പിഎംഎല്‍എ).

ഈ നിയമത്തിന് കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ നടന്നതായി കണ്ടെത്തിയാല്‍ ഇ ഡിക്ക് ഏത് ഏജന്‍സിയില്‍ നിന്നും വിവരങ്ങള്‍ തേടാം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version