Connect with us

കേരളം

കേരളത്തിൽ കോവി‍ഡ് വർധിക്കുന്നു; 5 നിർദേശങ്ങളുമായി കേന്ദ്രം

delta covid

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഞ്ച് നിർദേശങ്ങളുമായി കേന്ദ്രം. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചുള്ള കർശന നിയന്ത്രണ നടപടികൾ പാലിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കണ്ടെയ്ൻമെന്റ് സോണിനു പുറത്തുള്ള സ്ഥലത്തേക്കു കേസുകൾ പടരാതിരിക്കാൻ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണം. പോസിറ്റീവാകുന്ന ആളുമായി സമ്പർക്കം പുലർത്തിയ 20–25 ആളുകളുടെ സമ്പർക്കപട്ടിക തയാറാക്കി ക്വാറന്റീനിലാക്കണം. ഹോം ഐസലേഷൻ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണം. കേന്ദ്രസർക്കാർ നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകണം. പരിശോധന വർധിപ്പിക്കണം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും രോഗികളുമായി അടുത്ത് ഇടപഴകിയവർക്കും പരിശോധനയിൽ പ്രഥമ പരിഗണന നൽകണം. കോവിഡ് ജനിതക വ്യതിയാനത്തെക്കുറിച്ച് പഠനം നടത്തണം. രണ്ടാം ഡോസ് വാക്സീന് അർഹരായവർക്ക് എത്രയും വേഗം ലഭിക്കാൻ കേരളത്തിന്റെതായ മാതൃക തയാറാക്കണമെന്നും നിർദേശമുണ്ട്.

2021 ജൂലൈ 19 മുതൽ കേരളത്തിൽ രോഗം വർ‌ധിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജൂലൈയിൽ ശരാശരി 13,500 കേസായിരുന്നെങ്കിൽ ഓഗസ്റ്റിൽ 19,500 കേസ് ആയി. രാജ്യത്തെ കോവിഡ് കേസുകളിൽ പകുതിയും കേരളത്തിലാണ്. കേരളത്തിലെ 14 ജില്ലകളിലും രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) കൂടുതലാണ്. തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിൽ 10 ലക്ഷം പേരിൽ നാലായിരത്തിൽ അധികം പേർ പോസിറ്റീവാണെന്നും കത്തിൽ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version