Connect with us

കേരളം

വ്യക്തിവിവര സുരക്ഷാ ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു; പുതിയ നിയമം ഉടൻ

Published

on

വ്യക്തിവിവര സുരക്ഷാ ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു. പാർലമെന്റിൽ അവതരിപ്പിച്ച ബിൽ വിവാദമായതോടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. പകരം പുതിയ ബിൽ കൊണ്ടുവരും.

സംയുക്ത പാർലമെന്ററി സമിതി ബില്ലിൽ 81 ഭേദഗതികളും സമഗ്രമായ നിയമനിർമാണത്തിന് 12 ശുപാർശകളും മുൻപോട്ട് വെച്ചിരുന്നു. ബിൽ പിൻവലിക്കാൻ ലോക്സഭ അനുമതി നൽകി. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവാണ് ബിൽ പിൻവലിക്കാനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചത്. രാജ്യാന്തര ടെക് കമ്പനികളും ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നു.

വിവര സുരക്ഷയുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ സർക്കാർ ഏജൻസികൾക്ക് ഇളവു നൽകുന്ന നിർദേശവും ഉൾപ്പെടുത്തിയാണ് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകിയത്. എന്നാൽ സമിതിയിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിജു ജനതാദൾ എംപിമാർ ഇതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തി.

2019 ഡിസംബർ 11 നാണ് ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ഈ നിയമം പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് ബിൽ പാർലമെന്ററി കമ്മിറ്റിക്ക് അയച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version