ആരോഗ്യം
രാത്രി കര്‍ഫ്യൂ കര്‍ശനമാക്കണമെന്ന് കേന്ദ്രം: ബസുകളുടെയും ട്രക്കുകളുടെയും രാത്രിയാത്രയ്ക്ക് തടസ്സമാവില്ല
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. എന്നാല്‍ ചില ഇളവുകളും രാത്രികാല കര്‍ഫ്യൂവില്‍ നല്‍കിയിട്ടുണ്ട്. ബസ്സുകളുശടയും ട്രക്കുകളുടെയും രാത്രി യാത്ര തടസ്സപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അവശ്യ സര്‍വീസുകള്‍ക്ക് മാത്രം കര്‍ഫ്യൂവിന്റെ സമയത്ത് ഇളവ് നല്‍കാവൂ എന്നും കേന്ദ്ര നിര്‍ദേശത്തിലുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ തടയണമെന്നും കേന്ദ്രം അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാത്രി ഒമ്പതു മുതല്‍ രാവിലെ അഞ്ച് വരെയാണ് രാത്രി കാല കര്‍ഫ്യൂവിന്റെ സമയം. ഈ സമയത്ത് സാധനങ്ങളുടെ കയറ്റിറക്ക് തടയാന്‍ പാടില്ലെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.