Connect with us

കേരളം

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് ‘സെന്‍സറിങ്’; നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് അസാധാരണ വിലക്ക്

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് അസാധാരണ നിയന്ത്രണം ഏര്‍പ്പെടുത്തി. സഭയിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കി. മാധ്യമങ്ങള്‍ക്ക് മീഡിയാ റൂം വരെ മാത്രമാണ് പ്രവേശനം അനുവദിച്ചത്. നിയമസഭ നടപടികളുമായി ബന്ധപ്പെട്ട് സഭ ടിവിയുടെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

അതാകട്ടെ, സെന്‍സറിങ് നടത്തിയ ദൃശ്യങ്ങളായിരുന്നു. രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമത്തിനെതിരെ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ സഭയിലെത്തിയത്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചു.

നിയമസഭയ്ക്ക് അകത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത് സഭ ടിവി സംപ്രേഷണം ചെയ്തില്ല. പ്രതിപക്ഷ പ്രതിഷേധം നടക്കുമ്പോള്‍, സ്പീക്കറെയും ഭരണപക്ഷ എംഎല്‍എമാരെയുമാണ് കാണിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചത്.

ചില വാച്ച് ആന്റ് വാര്‍ഡിന് ഉണ്ടായ തെറ്റിദ്ധാരണയാണ് വിലക്കിന് കാരണമെന്നാണ് സ്പീക്കറുടെ ഓഫീസ് വിശദീകരിക്കുന്നത്. അതിനിടെ, പ്രതിപക്ഷ ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ പിരിഞ്ഞ സാഹചര്യത്തില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version