Connect with us

കേരളം

മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തിയേറ്ററിന്റെ സീലിങ് അടർന്നു വീണു; അപകടം ശസ്ത്രക്രിയ നടക്കുന്നതിനിടെ

WhatsApp Image 2021 06 10 at 12.12.40 PM 1

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തിയറ്ററിലെ സീലിങ് തകർന്നു വീണു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തിയറ്റർ സി– യിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വൃത്തിയാക്കുന്ന ഭാഗത്താണ് സീലിങ് തകർന്നത്.

ഈ സമയം എല്ലാ ടേബിളുകളിലും ശസ്ത്രക്രിയകൾ നടക്കുന്നുണ്ടായിരുന്നു. സീലിങ് തകർന്നു വീണ ശബ്ദം കേട്ട് നഴ്സുമാരും ഡോക്ടർമാരും ഓടിയെത്തി. സീലിങ് പൊളിഞ്ഞു വീണ ഭാഗത്ത് ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല. സീലിങ് പൂർണമായി ദ്രവിച്ച നിലയിലാണ്.

അപകട സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പിൽ ചിലർ പ്രതികരിച്ചു. പണി നടത്തിയ എൻജിനീയറോട് വിശദീകരണം ചോദിക്കുമെന്ന് അധികൃതർ അറിയിച്ചു.

മൂന്ന് മാസം അടച്ചിട്ട ശേഷം രണ്ടാഴ്ച മുൻപാണ് തിയറ്റർ പ്രവർത്തനം തുടങ്ങിയത്. ഇവിടം പരിശോധിച്ച അധികൃതർ ഇന്നു തന്നെ അറ്റകുറ്റപ്പണി നടത്താൻ സംവിധാനം ഒരുക്കാമെന്ന് ജീവനക്കാർക്ക് ഉറപ്പു നൽകി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം13 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം1 day ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version