Connect with us

കേരളം

പത്താം ക്ലാസില്‍ മൂന്ന് ഭാഷകള്‍ പഠിക്കണം; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലും കാതലായ മാറ്റം

Untitled design 2024 02 02T102317.789

പത്ത്, 12 ക്ലാസുകളുടെ പാഠ്യപദ്ധതിയില്‍ കാതലായ മാറ്റം വരുത്താന്‍ ഒരുങ്ങി സിബിഎസ്ഇ. പത്താം ക്ലാസില്‍ മൂന്ന് ഭാഷകള്‍ പഠിക്കണം. ഇതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകള്‍ ആയിരിക്കണമെന്ന് സിബിഎസ്ഇയുടെ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ പത്താം ക്ലാസില്‍ രണ്ട് ഭാഷാ വിഷയങ്ങളാണ് പഠിക്കുന്നത്.നിലവില്‍ പന്ത്രണ്ടാം ക്ലാസില്‍ ഒരു ഭാഷയാണ് പഠിക്കേണ്ടത്. ഇത് രണ്ടെണ്ണമാവും. ഒരെണ്ണം മാതൃഭാഷയായിരിക്കും.

പത്താം ക്ലാസില്‍ പത്ത് വിഷയങ്ങള്‍ പഠിച്ച് പാസായാല്‍ മാത്രമേ ഉപരിപഠനം സാധ്യമാവൂ. നിലവില്‍ അഞ്ച് വിഷയങ്ങള്‍ പഠിച്ചാല്‍ മതി. മൂന്ന് ഭാഷ വിഷയങ്ങള്‍ക്ക് പുറമേ കണക്ക്, സോഷ്യല്‍ സയന്‍സ്, ആര്‍ട് എഡ്യുക്കേഷന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍, തൊഴില്‍ അധിഷ്ഠിത പഠനം, പരിസ്ഥിതി പഠനം എന്നിവയാണ് മറ്റു വിഷയങ്ങള്‍.

നിര്‍ദേശം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ 12-ാം ക്ലാസില്‍ 6 വിഷയങ്ങളില്‍ വിജയം വേണം. നിലവില്‍ അഞ്ചുവിഷയങ്ങളില്‍ ജയിച്ചാല്‍ മതി. ഒരു ഭാഷാ വിഷയവും മറ്റു നാലു വിഷയങ്ങളും. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ നാഷണല്‍ ക്രെഡിറ്റ് ഫ്രെയിം വര്‍ക്കില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സിബിഎസ്ഇ. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കുന്ന പോലെ തൊഴില്‍പരവും പൊതുവിദ്യാഭ്യാസവും തമ്മിലുള്ള അക്കാദമിക് തുല്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version