Connect with us

കേരളം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.37 വിജയ ശതമാനം

WhatsApp Image 2021 07 30 at 2.31.34 PM

സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ ഏറെ കൂടുതലാണ് ഈ വർഷത്തെ വിജയ ശതമാനം. 12,96,318 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. cbseresults.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഫലം അറിയാം. 30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിർണയിച്ചത് 10, 11 ക്ലാസുകളിലെ വാർഷികഫലവും 12 ലെ യൂണിറ്റ് ടെസ്റ്റ് / മിഡ്–ടേം / പ്രീ ബോർഡ് (മോഡൽ) പരീക്ഷകളിലെ ഫലവുമാണ് പരിഗണിച്ചത്.

സ്കൂളിന്റെ കഴിഞ്ഞ 3 വർഷങ്ങളിലെ ഫലവും കണക്കിലെടുത്തു. ഇതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വർഷം ഓരോ വിഷയത്തിനും ലഭിച്ച ശരാശരി മാർക്കിനേക്കാൾ + /- 5 മാർക്കിലേറെ വ്യത്യാസം ഈ വർഷം പാടില്ല. എല്ലാ വിഷയങ്ങൾക്കും കൂടിയുള്ള മൊത്തം മാർക്കിന്റെ ശരാശരിയിലാകട്ടെ, + /- 2 മാർക്കിലേറെ വ്യത്യാസം പാടില്ല. മാർക്കിടുന്ന രീതിയിൽ സ്കൂളുകൾ തമ്മിലുള്ള വ്യത്യാസം ഫലത്തെ ബാധിക്കാതിരിക്കാനാണിത്.

സ്കൂളിൽ റിസൽറ്റ് കമ്മിറ്റിയുണ്ടാകും. നടപടികൾ വിലയിരുത്താനും സംശയങ്ങൾ പരിഹരിക്കാനും സോൺ തല സമിതിയുമുണ്ടാകും.10, 12ാം ക്ലാസ്​ ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്പര്‍ അറിയുന്നതിന്​ സി.ബി.എസ്​.ഇ സംവിധാനമൊരുക്കിയിരുന്നു. റോള്‍ നമ്പര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ.

സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റുകളിലൂടെ റോള്‍ നമ്പര്‍ അറിയാം. ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്‌​ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പര്‍ ലഭ്യമാകും. കോവിഡ്​ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക്​ അഡ്​മിഷന്‍ ടിക്കറ്റ്​ ലഭിക്കുന്നതിന്​ മുമ്ബുതന്നെ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version