Connect with us

കേരളം

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 22നകം നല്‍കണം: സ്‌കൂളുകള്‍ക്ക് നിര്‍ദേശവുമായി സിബിഎസ്ഇ

Published

on

CBSE C EXAM

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 22നകം നല്‍കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം. 11,12 ക്ലാസുകളിലെ റിസല്‍ട്ട് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഇന്ന് രാത്രി മുതല്‍ പ്രത്യേക പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

ജൂലൈ 22നകം മോഡറേഷന്‍ അടക്കമുള്ള നടപടികള്‍ സ്‌കൂളുകള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച കത്തില്‍ സിബിഎസ്ഇ നിര്‍ദേശിച്ചു.സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ പോര്‍ട്ടലിന്റെ ലിങ്ക് ലഭ്യമാണ്.

ജൂലൈ 31നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അതിന് മുന്നോടിയായി മോഡറേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സ്‌കൂളുകളോട് സിബിഎസ്ഇ നിര്‍ദേശിച്ചു. നിശ്ചിത സമയത്തിനകം 11,12 ക്ലാസുകളിലെ റിസല്‍ട്ട് അപ്‌ഡേറ്റ് ചെയ്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് സിബിഎസ്ഇ ലക്ഷ്യമിടുന്നത്.

സിബിഎസ്ഇ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. മോഡറേഷന്‍ നടപടികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ അത്തരം സ്‌കൂളുകളുടെ ഫലം ജൂലൈ 31ന് ശേഷം പ്രത്യേകമായി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം10 hours ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം11 hours ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം1 day ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം1 day ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം1 day ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം1 day ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം1 day ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version