Connect with us

കേരളം

കണ്ടെയ്നർ ലോറിയിൽ കഞ്ചാവ് കടത്ത്; രണ്ട് പേർ പിടിയിൽ

Published

on

53

തമിഴ്‌നാട്ടിൽ നിന്നു കണ്ടെയ്നർ ലോറിയിൽ എത്തിച്ച കഞ്ചാവ് എക്സൈസ് പിടികൂടി. 10.33 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരാണ് അറസ്റ്റിലായത്. തെക്കേക്കര പോനകം കൈപ്പള്ളിത്തറയിൽ എം മഹേഷ് (31), ലോറി ഓടിച്ചിരുന്ന ചെന്നിത്തല തെക്ക് മാലിയിൽ എം രാഹുൽ (27) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചാലുമൂടിന് സമീപത്തുള്ള ഒരു വർക്ക് ഷോപ്പിൽ നിന്നും കസ്റ്റഡിൽ എടുത്തത്.

ആലപ്പുഴഎക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം എൻ ശിവപ്രസാദിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു വാഹനപരിശോധന നടത്തുമ്പോഴാണ് കൊച്ചാലുംമൂടിനു സമീപത്തെ ഒരു വർക്ക്ഷോപ്പിൽ എറണാകുളം റജിസ്ട്രേഷനിലുള്ള കണ്ടെയ്നർ ലോറി ശ്രദ്ധിക്കുന്നത്. ലോറിയുടെ കാബിനിൽ സ്യൂട്ട് കെയിസിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ലോറിയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിനു വിപണിയിൽ മൊത്തം 2 ലക്ഷം രൂപ വിലവരുമെന്ന് എക്സ്സൈസ് സംഘം പറഞ്ഞു. . തമിഴ്‌നാട്ടിലെ സേലത്തു നിന്ന് കേരളത്തിലെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ മഹേഷ് മുൻപും സമാന കേസുകളിൽ പ്രതിയാണെന്നും എക്സൈസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version