Connect with us

കേരളം

കൊച്ചിയില്‍ ഇരുനില കെട്ടിടത്തില്‍ കഞ്ചാവ് ചെടി; ‘നട്ടത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത്’

Published

on

Screenshot 2023 09 24 175430

മട്ടാഞ്ചേരിയില്‍ ഇരുനില കെട്ടിടത്തിന്റെ മുകളിൽ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടി പിടികൂടി. പുതിയ റോഡ് ബാങ്ക് ജംഗ്ഷനില്‍ അടച്ചിട്ട കെട്ടിടത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ ഒന്നാം നിലയിലുടെ പാരപ്പറ്റില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു ചെടികള്‍. കഞ്ചാവ് ചെടി വളര്‍ത്തിയ ആളെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കൂടാതെ ലഹരി കടത്തുകാരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പൊലീസിന്റെ പരിശോധന. ഓപ്പറേഷന്‍ ഡി.ഹണ്ട് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 244 പേരെ അറസ്റ്റ് ചെയ്തു. ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. ലഹരി കടത്തുകാരുടെ വീടുകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലും സംഘങ്ങളുടെ താവളങ്ങളിലുമായിരുന്നു ഇന്നലെ രാവിലെ മുതല്‍ പരിശോധന നടന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാറിനായിരുന്നു ഏകോപനം.

1373 സ്ഥലങ്ങളില്‍ പരിശോധന നടത്തി. ചില സ്ഥലങ്ങളില്‍ നിന്ന് ലഹരി വസ്തുക്കളെ കൂടാതെ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തി. വാറണ്ടുണ്ടായിട്ടും മുങ്ങി നടന്നവരെയും പിടികൂടി. 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍, ബ്രൗണ്‍ ഷുഗര്‍ എന്നിവ കൂടാതെ മറ്റ് ലഹരി വസ്തുക്കളും പിടികൂടി. കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്, 61 പേര്‍. ആലപ്പുഴയില്‍ 45ഉം, ഇടുക്കിയില്‍ 32 പേരെയും അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇനിയും പരിശോധനകള്‍ തുടരുമെന്ന് ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് അറിയിച്ചു. ഇതിനായി റേഞ്ച് ഡിഐജിമാരുടെ നേതൃത്വത്തില്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ലഹരി സംഘങ്ങളെക്കുറിച്ചുള്ള പട്ടിക റേഞ്ച് ഡിഐജിമാര്‍ നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്റ്റേഷനിലും ഓപ്പറേഷന്‍ ഡി.ഹണ്ടിനായി പ്രത്യേക സ്‌ക്വാഡുകളും നിലവില്‍ വന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം25 mins ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം10 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം10 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം12 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം12 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version