Connect with us

കേരളം

ഇപിഎഫ് അക്കൗണ്ടുമായി പാന്‍ ബന്ധിപ്പിച്ചാൽ ഇരട്ടി ടിഡിഎസ്; റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പ്രതിദിനം 200 രൂപ പിഴ

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ‘പാന്‍’ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇരട്ടി ടിഡിഎസ്. പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലധികം രൂപ ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷപിക്കുന്നവര്‍ പലിശ വരുമാനത്തിന്റെ 20% ടിഡിഎസ് (സ്രോതസ്സില്‍നിന്ന് ഈടാക്കുന്ന ആദായനികുതി) നല്‍കണമെന്ന് ഇപിഎഫ്ഒ അറിയിച്ചു.ഇനി എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കാന്‍ കാര്‍ഡ് വേണ്ട; പ്രഖ്യാപനവുമായി ആര്‍ബിഐ പാന്‍ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ 10% ടിഡിഎസ് ആകും ഈടാക്കുക.

ടിഡിഎസ് ഈടാക്കിയാലും ഇല്ലെങ്കിലും പലിശവരുമാനം നികുതിദായകരുടെ മൊത്തം വരുമാനത്തില്‍ ചേര്‍ത്താകും അന്തിമ ആദായനികുതി കണക്കാക്കുക. 2.5 ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവര്‍ക്കു നികുതി ഏര്‍പ്പെടുത്തുമെന്നു കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര ബജറ്റിലാണു പ്രഖ്യാപിച്ചത്. ഈ മാസം 6ന് ഇപിഎഫ്ഒ ഇറക്കിയ മാര്‍ഗരേഖയിലാണു പുതിയ നിര്‍ദേശങ്ങളുള്ളത്.

തൊഴില്‍ദാതാവിന്റെ വിഹിതമുള്ളവര്‍ക്ക് ( സ്വകാര്യമേഖല) പ്രതിവര്‍ഷം 2.5 ലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്കു നികുതി ചുമത്തും. തൊഴില്‍ദാതാവിന്റെ വിഹിതമില്ലെങ്കില്‍ (സര്‍ക്കാര്‍ മേഖല) 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ പലിശയ്ക്കാണു നികുതി. വിദേശത്തായിട്ടും ഇന്ത്യയില്‍ സജീവമായ ഇപിഎഫ് അക്കൗണ്ട് ഉള്ളവരില്‍നിന്ന് 30% ആയിരിക്കും ടിഡിഎസ് ഈടാക്കുക.

തൊഴില്‍ദാതാവിന്റെ വിഹിതമുള്ളവരാണെങ്കില്‍ ഒരു വര്‍ഷം അക്കൗണ്ടിലെത്തുന്ന 2.5 ലക്ഷം രൂപ വരെ ഒരു അക്കൗണ്ടിലായിരിക്കും കണക്കാക്കുക. ഇതിന്റെ പലിശയ്ക്കു നികുതി ബാധകമല്ല. ആ വര്‍ഷം അധികമായെത്തുന്ന തുക പ്രധാന പിഎഫ് അക്കൗണ്ടിനു കീഴില്‍ രണ്ടാമതൊരു അക്കൗണ്ട് സൃഷ്ടിച്ച് അതിലേക്കു മാറ്റി നികുതി കണക്കാക്കും.

നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ടിഡിഎസ് റിട്ടേണ്‍ ജൂലൈ 31നകം ഫയല്‍ ചെയ്യണം. രണ്ടാമത്തെ പാദത്തിന്റേത് ഒക്ടോബര്‍ 31നകവും ഒക്ടോബര്‍- ഡിസംബര്‍ കാലയളവിലേത് ജനുവരി 31നകവും അവസാന പാദത്തിലേത് മെയ് 31നകവും ഫയല്‍ ചെയ്യണമെന്നാണ് നിര്‍ദേശം. ടിഡിഎസ് റിട്ടേണ്‍ സമര്‍പ്പിച്ചില്ലായെങ്കില്‍ പ്രതിദിനം 200 രൂപ പിഴയായി ഈടാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version