Connect with us

കേരളം

കെല്‍ട്രോണില്‍ 296 കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

Published

on

keltron

കെല്‍ട്രോണിലും അനുബന്ധ കമ്പനികളിലും 296 കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

കെല്‍ട്രോണിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 10 വര്‍ഷം പൂര്‍ത്തിയാക്കിയ 296 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2019 ഓഗസ്റ്റ് 30 വരെ 10 വര്‍ഷമായി തൊഴിലെടുക്കുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് സ്ഥാപനം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. നിലവില്‍ 315 സ്ഥിരം ജീവനക്കാരും 971 കരാറുകാരുമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. ഈ കരാറുകാരില്‍ നിന്നാണ് 296 പേരെ സ്ഥിരമാക്കിയത്. ഇതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 611 ആയി. ഒഴിഞ്ഞുകിടക്കുന്ന നൂറിലധികം തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇവരെ കൂടി നിയമിക്കുന്നതാടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 700 കടക്കും.

ഐഡന്‍റിറ്റി കാര്‍ഡ് പ്രിന്‍റിംഗ് വിഭാഗത്തിലെ 84 പേരടക്കം കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷനിലാണ് ഏറ്റവും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്തിയത്. ഇവിടെ 256 പേരെ സ്ഥിരപ്പെടുത്തി. അനുബന്ധ സ്ഥാപനങ്ങളായ കണ്ണൂരിലെ കെലട്രോണ്‍ കോംപണന്‍റ് കോംപ്ലക്സില്‍ 39 പേരും കെലട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിലെ ഒരാളും സ്ഥിരപ്പെടുത്തുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടും.

ദീര്‍ഘകാലത്തെ പരിചയസമ്പത്ത് കൊണ്ട് നേടിയെടുത്ത കരാര്‍ ജീവനക്കാരുടെ വൈദഗ്ധ്യം സ്ഥാപനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ, മതിയായ യോഗ്യതയുള്ളവരെയാണ് കെല്‍ട്രോണിലും അനുബന്ധ സ്ഥാപനങ്ങളിലും നിയമിക്കുന്നത്.

പി എസ് സിയുടെ സംവരണ നിയമങ്ങളും പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ട്. 42.82 ലക്ഷം രൂപയാണ് ഇതുമൂലം കണക്കാക്കുന്ന പ്രതിമാസ സാമ്പത്തിക ബാധ്യത.

കഴിഞ്ഞ മൂന്നു സാമ്പത്തികവര്‍ഷവും ലാഭം കൈവരിച്ച കെല്‍ട്രോണ്‍ ശക്തമായ തിരിച്ചുവരവിലാണ്. കൊവിഡ് കാലത്തും പ്രവര്‍ത്തന മികവ് കാണിച്ച സ്ഥാപനം ആരോഗ്യമേഖയ്ക്കായി വെന്‍റിലേറ്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സി.വി. സാജനെ റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കുന്നതിനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഹൗസിംഗ് കമ്മിഷണറും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുമായ എ.ഷിബുവിനെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായി മാറ്റി നിയമിക്കും.

സര്‍വെ ആന്റ് ലാന്റ് റിക്കോര്‍ഡ്‌സ് ഡയറക്ടറായ ആര്‍. ഗിരിജയ്ക്ക് ഹൗസിംഗ് കമ്മീഷണറുടെയും ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെയും ചുമതലകള്‍ നല്‍കും. ലാന്റ് ബോര്‍ഡ് സെക്രട്ടറി ജോണ്‍ വി.സാമുവലിനെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭൂജല വകുപ്പിലെ 25 സിഎല്‍ആര്‍ ജീവനക്കാരെ എസ്എല്‍ആര്‍മാരായി നിയമിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം45 mins ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം3 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം4 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം5 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം7 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം8 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം9 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version