Connect with us

കേരളം

ബസ് ഓടേണ്ട റൂട്ട് ആണ് എന്ന് തോന്നുന്നുണ്ടോ?; ജനങ്ങള്‍ക്കും മോട്ടോര്‍ വാഹനവകുപ്പിന് അറിയിക്കാന്‍ അവസരം

Two youths killed in KSRTC bus bike collision

ബസ് ഓടേണ്ട റൂട്ടാണ് എന്ന് തോന്നിയാല്‍ ഇക്കാര്യം മോട്ടോര്‍ വാഹനവകുപ്പിന് അറിയിക്കാന്‍ അവസരം. പുതിയ ബസ് റൂട്ടുകള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് സമഗ്ര സര്‍വേ നടത്താന്‍ ഒരുങ്ങുകയാണ് വാഹനവകുപ്പ്.

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് അധികൃതര്‍ സര്‍വേ നടത്താന്‍ ഒരുങ്ങുന്നത്. ഇതുവരെ ബസ് ഓടാത്ത റൂട്ടുകളിലും സര്‍വീസ് നിന്ന് പോയ റോഡുകളിലും പുതുതായി നിര്‍മിച്ച റോഡുകളിലും തുടങ്ങേണ്ട ബസ് റൂട്ടുകള്‍ ജനങ്ങള്‍ക്ക് സര്‍വേയിലൂടെ നിര്‍ദേശിക്കാം. സൗകര്യമുള്ള എല്ലാ റോഡുകളിലും പൊതുഗതാഗത സൗകര്യം ലഭ്യമാക്കണമെന്നാണ് ഗതാഗതമന്ത്രിയുടെ നിര്‍ദേശം.

ആവശ്യമെങ്കില്‍ നിലവിലുള്ള റൂട്ടുകളില്‍ പുനഃക്രമീകരണം നടത്താനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ പുതുതായി തുടങ്ങേണ്ട ബസ് റൂട്ടുകളുടെ വിവരങ്ങള്‍ kl07.mvd@kerala.gov.in എന്ന മെയില്‍ വഴി ജനങ്ങള്‍ക്ക് നിര്‍ദേശിക്കാമെന്ന് എറണാകുളം ആര്‍ടിഒ ജി അനന്തകൃഷ്ണന്‍ അറിയിച്ചു. പുതിയ സര്‍വീസുകള്‍ക്ക് സാധ്യതയുള്ളയിടങ്ങളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം24 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം24 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version