Connect with us

കേരളം

ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന ഇന്ന് മുതൽ

private bus girl 13

സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്നുമുതൽ നിലവിൽവരും. ബസ് ചാര്‍ജ് മിനിമം 10 രൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയുമാണ് ഇന്നുമുതൽ നൽകേണ്ടത്. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആർടിസിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കും ഉയരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർധിപ്പിച്ചെങ്കിലും ജനറം നോൺ എ സി, സിറ്റി ഷട്ടിൽ , സിറ്റി സർക്കുലർ സർവ്വീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓർഡിനറി നിരക്കിന് തുല്യമാക്കി.

ഓർഡിനറി ബസുകളിൽ മിനിമം നിരക്കിൽ രണ്ടര കിലോമീറ്റർ സഞ്ചരിക്കാം. അതിനു മുകളിൽ ഓരോ കിലോമീറ്ററിനും ഒരു രുപ ഈടാക്കും. ഫാസ്റ്റിൽ കുറഞ്ഞനിരക്കിൽ അഞ്ചുകിലോമീറ്റർ സഞ്ചരിക്കാം. സൂപ്പർഫാസ്റ്റുകളുടേത് 10 കിലോമീറ്ററാണ്. എക്സ്പ്രസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ എയർ എക്സ്പ്രസ്, സൂപ്പർ ഡീലക്‌സ്, സെമീ സ്ലീപ്പർ, സിംഗിൾ ആക്‌സിൽ സർവീസുകൾ, മൾട്ടി ആക്‌സിൽ സർവീസുകൾ, ലോ ഫ്ളോർ എ.സി. എന്നിവയുടെ കുറഞ്ഞനിരക്ക് വർധിപ്പിച്ചിട്ടില്ല.

വിദ്യാർഥികളുടെ നിരക്കിൽ മാറ്റമില്ല. പഴയനിരക്ക് തുടരും. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍നിന്നാണ് 30 രൂപയായി ഉയർത്തിയത്. മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കും. ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കി പുതുക്കി നിശ്ചയിച്ചു.

മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 18 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 7 യാത്രക്കാര്‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു മുകളിലുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് മിനിമം ചാര്‍ജ്ജ് 225 രൂപ (5 കിലോമീറ്റര്‍ വരെ). മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 20 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം22 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version