Connect with us

കേരളം

കൊച്ചി മാളിലെ കടയില്‍ റെയ്ഡ്; 1100 ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Published

on

എറണാകുളത്ത് മാളിലെ ഷോപ്പില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് വച്ചിരുന്ന കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു. ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാത്ത ആയിരത്തില്‍പ്പരം ഉല്‍പ്പന്നങ്ങളാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കൊച്ചി ശാഖ പിടിച്ചെടുത്തത്. കൂടുതല്‍ ശാഖകള്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

ഒബ്‌റോണ്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന ഫ്രിസ്ബീ എന്ന സ്റ്റോറില്‍ നിന്നാണ് നിയമവിരുദ്ധമായി വില്‍പ്പനയ്ക്ക് വച്ചിരുന്ന 1100 കളിപ്പാട്ടങ്ങള്‍ പിടികൂടിയത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കളിപ്പാട്ടങ്ങളില്‍ ഐഎസ്‌ഐ മാര്‍ക്ക് വേണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ച് വില്‍പ്പന നടത്തിയിരുന്ന കടയില്‍ നിന്നാണ് കളിപ്പാട്ടങ്ങള്‍ കൂട്ടത്തോടെ പിടിച്ചെടുത്തത്. ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാത്ത വിവിധ കളിപ്പാട്ടങ്ങളുടെ വമ്പിച്ച സ്‌റ്റോക്കാണ് കണ്ടെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കേസെടുത്തു.

ഐഎസ്‌ഐ മാര്‍ക്ക് ഉള്ള കളിപ്പാട്ടങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന് കാണിച്ച് പത്രങ്ങളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നോട്ടീസ് നല്‍കിയിരുന്നു. ഫ്രിസ്ബീയില്‍ നിന്ന് പിടികൂടിയ കളിപ്പാട്ടങ്ങളില്‍ മുഖ്യമായി ടോയ് കാറുകളും ട്രക്കുകളും മറ്റു വാഹനങ്ങളുമായിരുന്നു. ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാത്ത കളിപ്പാട്ടങ്ങളാണ് വില്‍ക്കുന്നത് എന്ന് അന്വേഷണത്തില്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോറില്‍ റെയ്ഡ് നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയെ കരുതി ഇത്തരത്തിലുള്ള റെയ്ഡുകള്‍ ഇനിയും നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാതെ കളിപ്പാട്ടങ്ങള്‍ വിറ്റാല്‍ രണ്ടു വര്‍ഷം വരെ തടവോ രണ്ടുലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ കിട്ടാവുന്ന കുറ്റമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version