Connect with us

കേരളം

ബഫർ സോൺ ഉത്തരവിൽ പ്രതിഷേധം; നിലമ്പൂരിലും 11 പഞ്ചായത്തുകളിൽ യുഡിഎഫ് ഹർത്താൽ

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ജൂൺ 16-ന് മലപ്പുറത്തെ വനാതിർത്തി, മലയോരമേഖലയിൽ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്. 11 പഞ്ചായത്തുകളിലും നിലമ്പൂർ മുനിസിപ്പാലിറ്റി പരിധിയിലുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കോഴിക്കോട്ട് എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്.

കടകൾ രാവിലെ മുതൽ അടഞ്ഞുകിടന്നു. കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിൽ ഹർത്താൽ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട്ടെ മലയോര മേഖലയിലും വിഷയത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. 14 പ‍ഞ്ചായത്തുകളിൽ പൂർണ്ണമായും മൂന്ന് പഞ്ചായത്തുകളിൽ ഭാഗികമായുമാണ് ഇടത് മുന്നണി ഹർത്താൽ നടത്തുന്നത്.

ബഫർ സോൺ വിഷയത്തിൽ കോടതി ഉത്തരവ് മറികടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കടകൾ അടഞ്ഞുകിടന്നു. ചില സ്വകാര്യ വാഹനനങ്ങളൊഴികെയുള്ളവ നിരത്തിലിറങ്ങിയില്ല. ചിലയിടത്ത് കെഎസ്ആർടിസി ഒന്നിടവിട്ട് സർവീസ് നടത്തി.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും, ഒരു കിലോമീറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ ഇടുക്കിയിലും വയനാട്ടിലും ഹർത്താൽ നടന്നിരുന്നു. വരും ദിവസങ്ങളിൽ യുഡിഎഫും പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം17 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version