Connect with us

കേരളം

ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നു; ഇന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം

Published

on

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. രാവിലെ ഒമ്പതു മണിക്കാണ് നയപ്രഖ്യാപന പ്രസംഗം. സര്‍ക്കാര്‍ സമര്‍പ്പിച്ച നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. മാറ്റങ്ങളൊന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടില്ല. ഗവര്‍ണറെ അധികം പ്രകോപിപ്പിക്കാതെയുള്ള നയപ്രഖ്യാപന പ്രസംഗമാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ കുറവാണ്.

സാമ്പത്തിക കാര്യങ്ങളില്‍ കേരളത്തോട് കൂടുതല്‍ അനുഭാവപൂര്‍ണമായ സമീപനം വേണമെന്ന് ആവശ്യപ്പെടും. നവകേരളസൃഷ്ടി തന്നെയാണ് ഇത്തവണയും നയപ്രഖ്യാപന പ്രസംഗത്തിലെ കാതല്‍. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് അയഞ്ഞതോടെയാണ്, ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാന്‍ തീരുമാനിച്ചത്.

രണ്ടുഘട്ടമായി മാര്‍ച്ച് 30 വരെയാണ് ബജറ്റ് സമ്മേളനം നടക്കുക. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം.അതേസമയം പൊലീസ് ഗുണ്ടാ ബന്ധം, ഗവര്‍ണര്‍സര്‍ക്കാര്‍ തര്‍ക്കങ്ങള്‍, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version