Connect with us

കേരളം

ആർഭാടങ്ങളില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്നയുടെ വിവാഹം; വരൻ സിനിമാതാരം

Published

on

WhatsApp Image 2021 08 02 at 2.54.31 PM e1627896440506

പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. സ്വർണ്ണ വ്യാപാര ശൃംഖലയായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനും കൂടെയാണ് അദ്ദേഹം. കൂടാതെ സാമൂഹ്യ പ്രവർത്തങ്ങളിലും അദ്ദേഹം സജീവമാണ്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ബോബി ചെമ്മണ്ണൂർ സ്വന്തം മകളുടെ വിവാഹം നടത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് .

വ്യവസായി എന്നതിനപ്പുറം സോഷ്യൽ മീഡിയയുടെയും താരമാണ് ബോബി ചെമ്മണ്ണൂർ. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ബോബിയെ ബോ ചെ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. ഇപ്പോഴിതാ, ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്നയുടെ വിവാഹചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടുവെങ്കിലും വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അധികമാരും അറിഞ്ഞിരുന്നില്ല.ലോക്ക്ഡൗൺകാലത്ത് ആഡംബരങ്ങളൊന്നുമില്ലാതെ, കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ബോബിയുടെയും സ്മിതയുടെയും ഏകമകൾ അന്ന ബോബി വിവാഹിതയായത്.

കേരളത്തിലെ അറിയപ്പെടുന്ന സ്വർണ ഗ്രൂപ്പായിട്ടും ബോബി ചെമ്മണൂറിന്റെ മകൾ വിവാഹത്തിന് ഒരു തരി സ്വർണം പോലും അണിഞ്ഞിരുന്നില്ല, വെള്ള നെക്‌ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തിൽ അണിഞ്ഞിരുന്നത്, വളരെ ലളിതമായ നടന്ന വിവാഹത്തെ ആളും ആരവും ഒന്നും ഇല്ലായിരുന്നു, ഏക മകളുടെ വിവാഹം ഇങ്ങനെ നടത്തിയതിന് നിരവധി പേരാണ് ബോബി ചെമ്മണ്ണൂറിന് അഭിനന്ദനം അറിയിക്കുന്നത്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version