Connect with us

കേരളം

കള്ളപ്പണ കടത്തിന് സംസ്ഥാനത്ത് അറസ്റ്റിലാകുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനായി എം. ശിവശങ്കർ

Published

on

1603939584 1376666150 sivasankararrest

കള്ളപ്പണ കടത്തിന് സംസ്ഥാനത്ത് ആദ്യം അറസ്റ്റിലാകുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് എം ശിവശങ്കർ.

മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ച സൂപ്പർ പവറിന്റെ പതനമാണ് സ്വർണക്കടത്ത് കേസിലൂടെയുണ്ടായത്.എസ്.എസ്.എൽ.സിക്ക് രണ്ടാം റാങ്ക്, പഠനത്തിലും പിന്നീട് ഔദ്യോഗിക ജീവിതത്തിലും മികച്ച ട്രാക്ക് റെക്കോഡ്.

എം ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു. സംസ്ഥാന ഭരണത്തിന്റെ താക്കോൽ സ്ഥാനത്തിരുന്ന ശിവശങ്കറിന്റെ പതനം സ്വപ്ന സുരേഷുമായുള്ള സൗഹൃദത്തിലാണ് തുടങ്ങിയത്.

ശിവശങ്കർ തൊട്ടതെല്ലാം വിവാദമായിരുന്നു. പ്രളയ പുനർനിർമാണത്തിന് കെപിഎംജി, കൊവിഡ് കാലത്ത് സ്പ്രിംക്ലർ, പമ്പ മണൽ കടത്ത്, ഇടയ്‌ക്കെത്തിയ ഇ-ബസ് അങ്ങനെ ശിവശങ്കർ സ്പർശമുള്ള വിവാദങ്ങൾ നിരവധി.

പ്രതിപക്ഷത്തിന് പുറമേ സഖ്യകക്ഷിയായ സിപിഐയുടെ എതിർപ്പുണ്ടായിട്ടും ശിവശങ്കറിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.

ഒടുവിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി ശിവശങ്കറിന്റെ അറസ്റ്റ്. ജൂൺ 30 ന് സ്വർണക്കടത്ത് കസ്റ്റംസ് കണ്ടെത്തിയെങ്കിലും ജൂലൈആറിനാണ് ശിവശങ്കറിലേക്കെത്തുന്നത്.

പിന്നീട് പല ദിവസങ്ങളിലായി നൂറു മണിക്കൂറുകളോളം ശിവശങ്കറെ ചോദ്യം ചെയ്തു.ഇതും സംസ്ഥാനത്ത് ആദ്യമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version