Connect with us

കേരളം

കൊടകര കേസ്; സാമൂഹ്യ മാദ്ധ്യമങ്ങളിൽ ക്യാമ്പയിൻ ആരംഭിച്ച് ബിജെപി

bjp 9981

കൊടക്കര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ പ്രതിരോധത്തിലായതിനെ തുടര്‍ന്ന് ബി.ജെ.പി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള ക്യാമ്പയിൻ തുടങ്ങി. ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ സര്‍ക്കാരിനും പൊലീസിനുമൊപ്പം മാദ്ധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു എന്ന ആരോപണമുയര്‍ത്തിയാണ് ബി.ജെ.പി സാമൂഹ്യ മാദ്ധ്യമങ്ങളെ ആശ്രയിക്കുന്നത്. നേരത്തെ സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ മാദ്ധ്യമ സിന്‍ഡിക്കേറ്റ് എന്ന പ്രയോഗം സി.പി.എം നടത്തിയിരുന്നു. ഇതിന് സമാനമായി ദൃശ്യ -ശ്രവ്യ മാദ്ധ്യമങ്ങളിലെ സി.പി.എം പാര്‍ട്ടി ഫ്രാക്ഷനാണ് ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ പടച്ചു വിടുന്നതാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

ഫ്രാക്ഷന്‍ തയ്യാറാക്കുന്ന വാര്‍ത്തകള്‍ വ്യാപകമാവുന്നതോടെ ഇതിനനുസൃതമായ വാര്‍ത്തകള്‍ നല്‍കാന്‍ മറ്രു മാദ്ധ്യമങ്ങളും നിര്‍ബന്ധിതരാവുകയാണെന്നാണ് ബി.ജെ.പിയുടെ വ്യാഖ്യാനം. തങ്ങള്‍ക്ക് നേരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിക്ക് മാദ്ധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും ഇതിന് പിറകില്‍ ഫ്രാക്ഷനാണെന്നുമാണ് വിമര്‍ശനം. ആറുപേര്‍ മാത്രം പങ്കെടുത്ത നേതൃയോഗത്തില്‍ പോലും ഭിന്നിപ്പുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ഇവരോടാരോടും ചോദിക്കാതെ നേതാക്കളുടെ പേരില്‍ ഇല്ലാക്കഥകള്‍ സൃഷ്ടിക്കുകയാണെന്നാരോപണം. ബി.ജെ.പി അനുഭാവികളില്‍ ആശയക്കുഴപ്പവും ആത്മവിശ്വാസക്കുറവും ഉണ്ടാക്കാനും പൊതുസമൂഹത്തിന് മുന്നില്‍ ബി.ജെ.പിയെ താറടിച്ചുകാണിക്കാനും സി.പി.എം നടത്തുന്ന ഗൂ‌ഡാലോചനയ്ക്ക് പത്രങ്ങളും ചാനലുകളും കൂട്ടുപിടിക്കുന്നുവെന്നാണ് ബി. ജെ.പി ആരോപിക്കുന്നത്.

ഇതിന് മറുപടിയായി ക്ലബ് ഹൗസ് തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങളിലുടെ ആയിരക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ച്‌ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ചോദ്യങ്ങളുന്നയിക്കുകയും അതിനുത്തരം പറയുകയുമാണ് ചെയ്യുന്നത്. ഗൂഗില്‍ മീറ്റുകള്‍, വാട്സാപ് കൂട്ടായ്മകള്‍ , ഫെയ്സ് ബുക്ക് ലൈവുകള്‍ തുടങ്ങിയവയും നടത്തി തുടങ്ങി. ബി.ജെ.പി അനുകൂല പ്രൊഫഷണല്‍ ഗ്രൂപ്പുകളിലും വിശദീകരണങ്ങളും ചോദ്യോത്തരങ്ങളും തുടങ്ങിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞ ദിവസത്തെ ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ മറ്റ് ബി.ജെ.പി നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങളും തുടര്‍ ദിവസങ്ങളില്‍ നടക്കും. ആദ്യം നിയോജക മണ്ഡലം അടിസ്ഥാനത്തിലും പിന്നീട് പ്രാദേശിക തലത്തിലും പ്രവര്‍ത്തകര്‍ക്കായി വിശദീകരണ യോഗങ്ങളും നടത്തും.

ട്രേഡ് യൂണിയന്‍, കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകള്‍ തുടങ്ങിയ വര്‍ഗ സംഘടനകളിലും യുവജന, വിദ്യാര്‍ത്ഥി, മഹിളാ തുടങ്ങിയ ബഹുജന സംഘടനകളിലും ഉള്ള പാര്‍ട്ടി അംഗങ്ങള്‍ അതാത് ഘടകങ്ങളിലെ പാര്‍ട്ടി നേതാക്കളുമായി ഒരുമിച്ചു കൂടി തീരുമാനമെടുക്കുന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തന ശൈലിയാണ് പാര്‍ട്ടി ഫ്രാക്ഷന്‍. വര്‍ഗ – ബഹുജന സംഘടനകള്‍ക്ക് ഭാരവാഹികളും കമ്മിറ്റികളുമുണ്ടെങ്കിലും നയപരവും സംഘടനാപരവുമായ തീരുമാനങ്ങള്‍ ആദ്യം കൈക്കൊള്ളുന്നത് പാര്‍ട്ടി ഫ്രാക്ഷനായിരിക്കും. രാഷ്ട്രീയ പാര്‍ട്ടി അംഗത്വം അനുവദനീയമല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, പൊലീസുകാര്‍ എന്നിവരുടെയിടയിലും പാര്‍ട്ടി ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version