Connect with us

കേരളം

ബി.ജെ.പി സ്ഥാനാർത്ഥികളെ ഇന്നറിയാം

Published

on

Untitled 66 2 300x169 1

കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം വരുത്തിയ മാറ്റങ്ങളെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു.

ബി.ജെ.പി പട്ടികയിലെ വിഐപി സ്ഥാനാർത്ഥികളായ സുരേഷ് ഗോപിയെ തൃശൂരിലും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. കഴക്കൂട്ടം പോലെയുള്ള ചില മണ്ഡലങ്ങൾ തത്ക്കാലം ഒഴിച്ചിടും.

ശോഭാ സുരേന്ദ്രന്റെ പേര് ഉയർന്നു കേൾക്കുന്ന കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടാകുമെന്ന സൂചനയും ബി.ജെ.പി നേതാക്കൾ നൽകുന്നു. സ്ഥാനാർത്ഥി പട്ടികയിൽ പുനരാലോചന നടത്തിയ നേമത്ത് കുമ്മനത്തിന്റെ പേര് തന്നെയാണ് പരിഗണനയിലുള്ളത്. കോൺഗ്രസ് ഉയർത്തുന്ന വെല്ലുവിളി ബിജെപി നേരിടുമെന്ന് കെ സുരേന്ദ്രൻ ആവർത്തിച്ചു.

അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർത്ഥിയാകും. വട്ടിയൂർക്കാവിൽ വി വി രാജേഷും ഇരിങ്ങാലക്കുടയിൽ മുൻ ഡിജിപി ജേക്കബ് തോമസ്, കൊട്ടാരക്കരയിൽ നടൻ വിനു മോഹനും മത്സരിക്കും. എ ക്ലാസ് മണ്ഡലങ്ങൾ കൂടാതെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലും ബിജെപി പ്രധാനപ്പെട്ട സ്ഥാനാർഥികളെ ഇറക്കും.

തൃത്താലയിലും ഷൊർണൂരും സന്ദീപ് വാര്യരുടെ പേരാണ് പരിഗണനയിലുള്ളത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് സമിതി യോഗം കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക വിശദമായി ചർച്ച ചെയ്താണ് അന്തിമരൂപം നൽകിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം4 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം4 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം5 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം5 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം21 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം21 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം24 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version