Connect with us

കേരളം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വന്‍ വെട്ടിപ്പ് ; തുറന്നു സമ്മതിച്ച് മേയര്‍

Published

on

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി തട്ടിപ്പ് നടന്നതായി സമ്മതിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. മേഖലാ ഓഫീസില്‍ ലഭിച്ച കരം ഉദ്യോഗസ്ഥര്‍ ബാങ്കില്‍ അടച്ചില്ല. നേമം മേഖലാ ഓഫീസില്‍ 25 ലക്ഷത്തിന്റെ ക്രമക്കേടാണ് നടന്നത്. ശ്രീകാര്യത്ത് അഞ്ചു ലക്ഷവും, ആറ്റിപ്രയില്‍ ഒരു ലക്ഷം രൂപയുടേയും ക്രമക്കേടും നടന്നു. എന്നാല്‍ ആരുടെയും വീട്ടുകരം നഷ്ടപ്പെടില്ലെന്നും മേയര്‍ അറിയിച്ചു.

കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും മേയര്‍ ആര്യാ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. നികുതി വെട്ടിപ്പ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉയര്‍ത്തി കോണ്‍ഗ്രസ് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.

ബിജെപി അംഗങ്ങള്‍ സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് പ്ലാസ്റ്റിക് നിരോധനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച് മേയര്‍ വിശദീകരണം നല്‍കിയത്. നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി നേരത്തെ യുഡിഎഫും ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ബിജെപിയുടെ രാപ്പകല്‍ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. കോര്‍പ്പറേഷന്‍ വളയുന്നത് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. കുറ്റക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം12 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം14 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം18 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം18 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version