Connect with us

കേരളം

കൊച്ചിയില്‍ വന്‍ ലഹരി വേട്ട; ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി

കൊച്ചിയില്‍ വന്‍ തോതില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു. 220 കിലോ ഹെറോയിൻ ആണ് പിടികൂടിയത്. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിൽ പുറങ്കടലിൽ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തിയത്.

തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ പിടികൂടി. അഗത്തിക്കടുത്ത് പുറംകടലിൽ നിന്നാണ് ബോട്ട് പിടികൂടിയത്. മലയാളികളും തമിഴ്നാട് സ്വദേശികളും അടക്കം 20 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്.

ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനിൽ നിന്നെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ അറിയിച്ചു, അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ ആണിത്, കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു, ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിന്‍റെ ലക്ഷ്യമെന്ന് സൂചന. പിടിയിലായവർ കന്യാകുമാരി സ്വദേശികളാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version