Connect with us

കേരളം

മദ്യ വിൽപ്പന കുറഞ്ഞു; വരുമാന നഷ്ടത്തിൽ മാനേജർമാരോട് വിശദീകരണം തേടി ബെവ്കോ

മദ്യ വരുമാനത്തിൽ കുറവു സംഭവിച്ചതിൽ ഔട്ട്ലെറ്റ് മാനേജർമാരോട് വിശദീകരണം തേടി ബെവ്കോ. സംസ്ഥാനത്തെ 30 വിദേശ മദ്യശാലകളിലെ മാനേജർമാരോടാണ് ബിവറേജസ് കോർപറേഷൻ വിശദീകരണം ആവശ്യപ്പെട്ടത്. പ്രതിദിന വരുമാനം ആറ് ലക്ഷത്തിലും കുറവു വന്നത് മാനേജർമാരുടെ മേൽനോട്ടം കുറഞ്ഞതിനാലാണെന്ന് ഓപ്പറേഷൻസ് വിഭാ​ഗം ജനറൽ മാനേജർ നൽകിയ നോട്ടീസിൽ പറയുന്നു. 

തൊടുപുഴ, കൊട്ടാരക്കര, പെരുമ്പാവൂർ, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂർ, പത്തനംതിട്ട, ചാലക്കുടി, അയർക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ബറ്റത്തൂർ, തൃപ്പൂണിത്തുറ വെയർഹൈസുകൾക്ക് കീഴിലുള്ള ഔട്ട്ലെറ്റുകളിലാണ് മദ്യ വിൽപ്പനയിൽ കറവു വന്നത്. അഞ്ച് ദിവസത്തിനുള്ള മാനേജർമാർ വിശദീകരണം നൽകണമെന്നു നോട്ടീസിൽ പറയുന്നു. 

ഏറ്റവും കുറവു വരുമാനം തൊടുപുഴ വെയർഹൗസിനു കീഴിലെ ഔട്ട്ലെറ്റുകളിലാണ്. മൂന്നാർ, ചിന്നക്കനാൽ, പൂപ്പാറ, മൂലമറ്റം, കോവി‍ൽക്കടവ് ഔട്ട്ലെറ്റുകളിലാണ് ഏറ്റവും കുറവ് വിൽപ്പന. 

സംസ്ഥാനത്തെ മൊത്തം കണക്കെടുത്താൽ കൊട്ടാരക്കര വെയർഹൗസിനു കീഴിലെ വിലക്കുപാറ ഔട്ട്ലെറ്റിലാണ് ഏറ്റവും കുറഞ്ഞ വരുമാനം. 3.38 ലക്ഷം രൂപയാണ് ഇവിടെ പ്രതിദിന കളക്ഷൻ. മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിലെ ഔട്ട്ലെറ്റുകളിൽ വരുമാനം കുറഞ്ഞതും കോർപറേഷനു തിരിച്ചടിയായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 hour ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version