Connect with us

കേരളം

സംസ്ഥാനത്ത് ടോക്കൺ ഇല്ലാതെ മദ്യ വിൽപ്പന ആരംഭിച്ചെന്ന് ബെവ്‌കോ; ഇല്ലെന്ന് ജീവനക്കാർ

Published

on

bevco

വീണ്ടും അനിശ്ചിതത്വത്തിൽ സംസ്ഥാനത്തെ ബെവ്‌കോ വഴിയുള്ള മദ്യ വിൽപ്പന.

മദ്യ വിൽപ്പനയ്ക്കായി സർക്കാർ പുറത്തിറക്കിയ ബെവ് ക്യൂ ആപ്പ് വീണ്ടും തകരാറിലായി. ഇതോടെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പന ശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യ വിതരണം ആരംഭിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി.

Read also: തദ്ദേശ തെരഞ്ഞെടുപ്പിന് സ്വകാര്യ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി

ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്താമെന്നു ജീവനക്കാർക്ക് വാക്കാൽ നിർദ്ദേശം നൽകിയിരുന്നെങ്കിലും ജീവനക്കാർ ഇത് അംഗീകരിച്ചില്ല. വിജിലൻസ് പരിശോധനയുണ്ടായാൽ കുറ്റക്കാരാകുമെന്ന് ചൂണ്ടിക്കാട്ടി വ്യക്തമായ ഉത്തരവ് ലഭിക്കാതെ ഇത്തരത്തിൽ മദ്യം വിൽക്കില്ലെന്ന് ജീവനക്കാർ നിലപാട് എടുത്തു.

നേരത്തെ തന്നെ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ബെവ് ക്യൂ ആപ്പ് ഉപയോഗിച്ചുള്ള മദ്യ വിതരണം തുടങ്ങിയിരുന്നു. എന്നാൽ, ബിവറേജസ് ഔട്ട് ലെറ്റുകളിൽ മദ്യ വിൽപ്പന കുറയുകയും ബാറുകളിൽ വർധിക്കുകയും ചെയ്തു. ഭൂരിഭാഗം ബാറുകളും ടോക്കൺ ഇല്ലാതെ മദ്യ വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ ടോക്കൺ ഒഴിവാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലുണ്ടായിരുന്നു.

അതേസമയം, ടോക്കൺ ഒഴിവാക്കിയതിനു പിന്നിൽ ബാറുടമകളുടെ സമ്മർദ്ദമാണെന്നും സൂചനയുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version