Connect with us

കേരളം

മദ്യവിൽപ്പനശാലകൾ നാളെ മുതൽ, ബെവ്ക്യു ആപ്പ് ഒഴിവാക്കി

Published

on

bevco
പ്രതീകാത്മക ചിത്രം | കടപ്പാട്

ശ്രദ്ധിക്കുക: മദ്യപാനം ആരോഗ്യത്തിനു ഹാനികരം

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി ബെവ്കോ വിൽപന ശാലകളും ബാറുകളും നാളെ തന്നെ തുടങ്ങും. ബെവ്ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കി. സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താനാണ് തീരുമാനം. പ്രവർത്തന സജ്ജമാകാൻ ദിവസങ്ങളെടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതർ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനം.

കൊവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്. ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി നാളെ മുതൽ മദ്യ വിൽപന പുനരാരംഭിക്കാനാണ് നീക്കം. തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വിൽപ്പനയ്ക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാല്‍, ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തുപയോഗിച്ച ബെവ്ക്യൂ ആപ്പാണ് പരിഗണിക്കുന്നത്. എന്നാൽ ആപ്പ് പ്രവർത്തനക്ഷമമാക്കാൻ അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ആപ്പ് തയ്യാറാക്കിയ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചിരിക്കുന്നത്. സെർവർ സ്പേസ് ശരിയാക്കണം, പാർസൽ വിതരണത്തിന് തയ്യാറുള്ള ബാറുകളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യണം, സ്റ്റോക്ക് വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്. മൊബൈൽ കമ്പനികളുമായി ഒ ടി പി സംബന്ധിച്ച് കരാർ ഉണ്ടാക്കണമെന്നതാണ് മറ്റൊരു കടമ്പ.

മാത്രമല്ല കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങളിൽ മദ്യ വിൽപ്പനക്ക് അനുമതിയില്ല. അത്തരം പ്രദേശങ്ങളിലെ വിൽപ്പനശാലകളെ ആപ്പിൽ നിന്ന് ഒഴിവാക്കണം തുടങ്ങിയ പ്രായോഗിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version