Connect with us

കേരളം

സംസ്ഥാനത്ത് പുതിയ 10 മദ്യഷാപ്പുകൾ തുറന്നു, 15 എണ്ണം കൂടി തുറക്കും

bevco

സംസ്ഥാനത്ത് പുതിയതായി 10 മദ്യഷാപ്പുകൾ തുറന്നു. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡുമാണ് അഞ്ച് വീതം മദ്യഷോപ്പുകൾ തുറന്നത്. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ തുറന്നത്. പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശേരി എന്നിവിടങ്ങളിൽ കൺസ്യൂമർ ഫെഡും ഷോപ്പുകൾ തുറന്നു. മുൻ ‌യുഡിഎഫ് സർക്കാറിന്റെ മദ്യനയത്തെ തുടർന്ന് പൂട്ടിയ മദ്യഷോപ്പുകൾ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയതായി 10എണ്ണം തുറന്നത്.

സംസ്ഥാനത്ത് മുൻപ് പൂട്ടിയ 175 മദ്യഷോപ്പുകൾ തുറക്കണമെന്ന ബിവറേജസ് കോർപ്പറേഷന്റെ ശുപാർശ സർക്കാർ 2022 മെയിൽ അം​ഗീകരിച്ചിരുന്നു. 10 എണ്ണത്തിന് പുറമെ 15 ഷോപ്പുകൾ കൂടി ഈ വർഷം വീണ്ടും തുറന്ന് പ്രവർത്തിക്കും. അതിന് പുറമെ, ഈ വർഷം 40 ബാറുകൾക്കും സർക്കാർ ലൈസൻസ് അനുവദിച്ചിരുന്നു. 2016ൽ എൽഡിഎഫ് അധികാരമേറ്റതിന് ശേഷം ഇതുവരെ 720 ബാറുകളും 300ലേറെ ബിയർ പാർലറുകളുമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

2016ൽ അധികാരത്തിൽ വന്നപ്പോൾ 29 ബാറും 309 ബിവറേജസ് ഷോപ്പുകളുമാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് 440 ബാർ ലൈസൻസ് സർക്കാർ പുതുക്കി നൽകി. പുറമെ, ആറര വർഷത്തിനിടെ 250 പുതിയ ലൈസൻസും നൽകി. യുഡിഎഫ് സർക്കാറിന്റെ മദ്യനയത്തെ തുടർന്ന് പൂട്ടിയ ന​ഗരങ്ങളിലെ 91 ഔട്ട്ലറ്റുകളും ​ഗ്രാമീണപ്രദേശങ്ങളിലെ 84 ഔട്ട്ലറ്റുകളും വീണ്ടും തുറക്കണമെന്നാണ് കോർപ്പറേഷന്റെ ആവശ്യം. ഘട്ടംഘട്ടമായി തീരുമാനം നടപ്പാക്കാനാണ് അനുമതി നൽകിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version