പ്രാദേശിക വാർത്തകൾ
ആരോഗ്യ പ്രവർത്തകർക്ക് താങ്ങായി ബീമാപ്പള്ളി കനിവ് ചാരിറ്റബിൾ ഫൗണ്ടേഷൻ
കോവിഡ് നിർമാർജ്ജന രംഗത്ത് സജീവമായി പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന ബീമാപള്ളി പ്രൈമറി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർക്ക് കനിവ് ബീമാപള്ളി PPE കിറ്റും ഫൈസ് ഷീൽഡും നൽകി. ആശുപത്രിക്ക് വേണ്ടി ഡോ: അഖിൽ ഇവ ഏറ്റുവാങ്ങി.
കനിവ് ചാരിറ്റബിൾ ഫൗണ്ടേഷൻ തന്നെ മുൻകൈയെടുത്ത് പൾസോ ഓക്സീമീറ്റർ നേരത്തെ പ്രൈമറി ഹെൽത്ത് സെന്ററിന് നൽകിയിരുന്നു. ഇനിയും ആവശ്യമുള്ള മാസ്ക്ക്, ഗ്ളൗസ്, സാനിറ്റേസേർ എന്നിവ അടുത്ത ദിവസങ്ങളിൽ നൽകുമെന്ന് കനിവ് ഭാരവാഹികൾ പറഞ്ഞു.
നിർദ്ധന രോഗികൾക്ക് ആവശ്യമായ മരുന്ന് ഭക്ഷണം, കോവിഡ് പോസിറ്റീവായി കോറന്റിനിലായവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം, പ്രകൃതിക്ഷോഭം മൂലം പ്രയാസം അനുഭവിക്കുന്ന മത്സ്യതൊഴിലാളി ഭവനങ്ങളിൽ അവശ്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം, വാക്സിനേഷൻ കേന്ദ്രങ്ങളിലെ (ബീമാപള്ളി ) ആരോഗ്യ പ്രവർത്തർക്ക് ഭക്ഷണം, കിടപ്പ് രോഗികൾക്കും ഡയാലിസ് രോഗികൾക്കും ആവശ്യമരുന്നുകൾ, വാളന്റിയർ സേവനം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് തിരുവനന്തപുരം, ബീമാപള്ളി കനിവ് ചാരിറ്റബിൾ ഫൗണ്ടേഷൻ.
പ്രദേശത്തെ മറ്റ് നിരവധി ചാരിറ്റി പ്രവർത്തകർക്കൊപ്പവും കനിവ് ചേർന്ന് പ്രവർത്തിക്കുന്നു, മറ്റ് ചാരിറ്റി കൂട്ടായ്മകളും കനിവിനെ സഹായിക്കുന്നുമുണ്ട്. സുമനസുകളായ ഒട്ടേറെപ്പേരുടെ സഹായത്തിലും സഹകരണത്തിലുമാണ് കനിവ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ.
കനിവ് പ്രവർത്തക സമിതി അംഗങ്ങളായ സഫറുള്ള ഖാൻ, ഇദ്രീസ് സാഹിബ്, റഊഫ്, അൻസർ, ഹസ്സൻ റസാഖ് ടി ഇസ്ഹാഖ് എന്നിവർ പങ്കെടുത്തു.