Connect with us

കേരളം

ബാറുകള്‍ അടഞ്ഞുകിടക്കും; നികുതി സെക്രട്ടറിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായില്ല

bevco

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. നികുതി സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍, വെയര്‍ ഹൗസ് മാര്‍ജിന്‍ കുറയ്ക്കുന്നതില്‍ തീരൂമാനമാകാത്ത സാഹചര്യത്തിലാണ്, ബാറുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉടമകളുടെ സംഘടന എത്തിയത്.

സര്‍ക്കാര്‍ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷമെ വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബാറുകളും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ബാറുകള്‍ അടച്ചത്.

എട്ട് ശതമാനമായിരുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ ബാറുകള്‍ക്ക് 25 ശതമാനമായും കണ്‍സ്യൂമര്‍ ഫെഡിന് 20 ശതമാനവുമാണ് ഉയര്‍ത്തിയത്. പാഴസല്‍ കച്ചവടം മാത്രമുള്ളതിനാല്‍ ഇത് വന്‍ നഷ്ടമാണുണ്ടാക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.ചരിത്രത്തിലാദ്യമായാണ് ബാറുകൾ സ്വമേധയാ അടച്ചിടുന്നത്. മദ്യശാലകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടും കേരളത്തിലെ ബാറുകൾ തുറന്നിട്ടില്ല.

കേരളത്തിൽ മദ്യത്തിന്റെ മൊത്തവിതരണക്കാരായ ബവ്റിജസ് കോർപറേഷൻ സ്വന്തം ലാഭവിഹിതം എട്ടിൽ നിന്ന് 25 ശതമാനമായി ഉയർത്തിയതോടെയാണു ബാറുടമകളുടെ പ്രതിഷേധം. ബവ്കോ ഔട്ട്ലറ്റിലെ വിലയ്ക്കു പാഴ്സൽ വിൽക്കാൻ മാത്രമാണ് ഇപ്പോൾ അനുമതിയെന്നതിനാൽ, കോർപറേഷൻ കൂടുതൽ ലാഭമെടുക്കുമ്പോൾ തങ്ങൾ നഷ്ടത്തിലേക്കു നീങ്ങുമെന്നാണ് ഇവരുടെ വാദം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version