Connect with us

കേരളം

സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം, ബിയര്‍ മാത്രം; വിദേശ മദ്യം വില്‍ക്കില്ല

kerala bar opening

വെയര്‍ഹൗസ് ചാര്‍ജ് കൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് അടച്ചിട്ട സംസ്ഥാനത്തെ ബാറുകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ വിദേശ മദ്യം വില്‍ക്കില്ലെന്നും ബിയറും വൈനും മാത്രമായിരിക്കും വില്‍പ്പനയെന്നും ബാര്‍ ഉടമകളുടെ സംഘടന അറിയിച്ചു. വെയര്‍ഹൗസ് ചാര്‍ജ് ബാറുകള്‍ക്ക് എട്ട് ശതമാനത്തില്‍ നിന്ന് 25 ശതമാനമായും കണ്‍സ്യൂമര്‍ഫെഡിന് എട്ടില്‍ നിന്ന് 20 ശതമാനമായുമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഉയര്‍ത്തിയത്.

കോവിഡ് കാലത്തെ നഷ്ടം പരിഹരിക്കുന്നതിനാണ് ഇതെന്നാണ് ബെവ്‌കോ അധികൃതര്‍ പറയുന്നത്. ബെവ്‌കോ നടപടിയില്‍ പ്രതിഷേധിച്ച് ഒരാഴ്ചയായി ബാറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇപ്പോഴത്ത മാര്‍ജിനില്‍ മുന്നോട്ടു പോവാനാവില്ലെന്നാണ് ബാര്‍ ഉടമകളുടെ നിലപാട്. നിലവില്‍ സ്റ്റോക്ക് ഉള്ള ബിയറിന്റെ കാലാവധി കഴിഞ്ഞാല്‍ വില്‍ക്കാനാവില്ല എന്നതിനാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. വിദേശ മദ്യം വില്‍ക്കില്ലെന്നും ബാര്‍ ഉടമകള്‍ പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാന്‍ നേരത്തെ ബാര്‍ ഉടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബവ്‌കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. വെയര്‍ഹാസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്റെ പാഴ്‌സല്‍ വില്‍പ്പന നഷ്ടമാണെന്ന ബാറുടമകളുടെ ആക്ഷേപം ന്യായമാണെങ്കിലും, ഉടന്‍ തീരുമാമെടുക്കാനാകില്ലെന്ന് നികുതിസെക്രട്ടറി വ്യക്തമാക്കി.

സര്‍ക്കാര്‍ തലത്തിലുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ബാറുടമകളെ അറിയച്ചു. നഷ്ടം സഹിച്ച് മദ്യവില്‍പ്പനയില്ലെന്ന് ബാറുടമകള്‍ വ്യക്തമാക്കി. ലാഭ വിഹിതം നാമമാത്രമായതിനാല്‍ മദ്യം പാഴ്‌സല്‍ വില്‍പന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version